SignIn
Kerala Kaumudi Online
Friday, 19 April 2024 5.59 PM IST

പത്തനംതി​ട്ടയി​ൽ ഗതാഗത പരിഷ്‌കാരം

traffic

പത്തനംതിട്ട : ജില്ലാ ആസ്ഥാനത്ത് സമഗ്രമായ ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രാഫിക് റെഗലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. നിലവിലുള്ള വൺവേ ഗതാഗതത്തിലും പാർക്കിംഗ് ക്രമീകരണങ്ങളിലും മാറ്റമുണ്ടാകും. പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ ട്രാഫിക് തിരക്ക് ഒഴിവാക്കാനുള്ള പരിഷ്‌കാരങ്ങൾക്ക് മുൻതൂക്കം നൽകും. നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ ചിലത് ശാസ്ത്രീയമായി പരിഷ്‌കരിക്കും. ഭാരവാഹനങ്ങൾ നഗര കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനും കയറ്റിറക്ക് പ്രവർത്തനങ്ങൾ നടത്തുന്നതിനും ക്രമീകരണങ്ങൾ വരുത്തും. പാർക്കിംഗിനായി കൂടുതൽ സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടത്താനും ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു. ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിന് മുൻപായി ജനങ്ങളിൽ നിന്ന് അഭിപ്രായം സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. പൊതുജനങ്ങൾക്കുള്ള അഭിപ്രായം ഈ മാസം പത്താംതീയതി വരെ നഗരസഭ ഓഫീസിലോ നഗരസഭാ സെക്രട്ടറിയുടെ pathanamthittamunicipality2011@gmail.com എന്ന ഇമെയിലിലോ നൽകാം. ഈ മാസം പതിമൂന്നാം തീയതി ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ അദ്ധ്യക്ഷൻ കൂടിയായ നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിലെ വിവിധ പ്രദേശങ്ങൽ നേരിട്ട് സന്ദർശിച്ച് ബന്ധപ്പെട്ടവരുമായെല്ലാം വിപുലമായ ചർച്ചകൾ നടത്തി ആയിരിക്കും ട്രാഫിക് പരിഷ്‌കാരങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുന്നത്. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജി​നീയർ, ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.