SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.27 AM IST

യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

vineesh

പയ്യന്നൂർ: കോറോം സെൻട്രലിലെ കൊളങ്ങരത്ത് വളപ്പിൽ സുനീഷ (26) ഭർതൃവീട്ടിലെ കുളിമുറിയിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് വെള്ളൂർ ചേനോത്തെ കെ.പി.വിജീഷിനെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് സുനീഷയെ ഭർതൃവീട്ടിലെ കുളിമുറിയുടെ വെന്റിലേറ്ററിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കു പിന്നിൽ ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനമാണെന്ന് സുനീഷയുടെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.

സുനീഷ മരിക്കുന്നതിന് മുമ്പ് ഭർത്താവിന് വീഡിയോ കോൾ ചെയ്തിരുന്നു.ഇത് പൊലീസ് വിശദമായ പരിശോധനക്ക് വിധേയമാക്കി. പ്രണയത്തിലായിരുന്ന ഇരുവരും ഒന്നര വർഷം മുമ്പാണ് വിവാഹിതരായത്. മകളെ ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നതായി കാണിച്ച് സുനീഷയുടെ മാതാവ് കഴിഞ്ഞ മാസം അഞ്ചിന് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് പൊലീസ് ഇവരെ വിളിപ്പിച്ച് പ്രശ്നം ഒത്തുതീർത്ത് വിട്ടു. എന്നാൽ ഭർതൃവീട്ടിൽ വീണ്ടും ശാരീരിക പീഡനവും മറ്റും തുടരുകയായിരുന്നുവെന്നാണ് സുനീഷയുടെ വീട്ടുകാരുടെ പരാതി. അറസ്റ്റിലായ വിജീഷ് പാൽസൊസൈറ്റി ജീവനക്കാരനാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.