SignIn
Kerala Kaumudi Online
Thursday, 25 April 2024 3.04 AM IST

മറ്റുള്ളവർക്കായി ജീവിച്ചവരിൽ മുന്നിൽ വെള്ളാപ്പള്ളി : മന്ത്രി പി.പ്രസാദ്

photo

ചേർത്തല : മറ്റുള്ളവർക്കായി സ്വന്തം ജീവിതം മാറ്റിവയ്ക്കുന്നവരാണ് യഥാർത്ഥ വിവേകികളെന്ന് ആശാൻ നളിനിയിലൂടെ ലോകത്തിന് കാട്ടിക്കൊടുത്ത സന്ദേശം പ്രാവർത്തികമാക്കിയവരിൽ മുന്നിലാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.

വെള്ളാപ്പള്ളി നടേശൻ ശതാഭിഷിക്ത ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സഹസ്രപൂർണിമ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഒന്നാം ഘട്ടമായി കണിച്ചുകുളങ്ങര ദേവസ്വം സ്കൂളിൽ സംഘടിപ്പിച്ച സൗജന്യ കൊവിഡ് വാക്സിൻ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

പതിറ്റാണ്ടുകളായി പൊതുരംഗത്ത് നിൽക്കുന്ന വെള്ളാപ്പള്ളി ,സഹജീവികളോടുള്ള കാരുണ്യത്തിന്റെയും സേവനത്തിന്റെയും പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. സേവനത്തിന്റെ പുതിയ വഴികളിലൂടെ സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും താങ്ങും തണലുമാകാൻ അദ്ദേഹത്തിന് ദീർഘകാലം കഴിയട്ടെയെന്ന് മന്ത്രി പറഞ്ഞു.

ആഘോഷക്കമ്മിറ്റി ചെയർമാൻ തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എ.അലക്സാണ്ടർ വിശിഷ്ടാതിഥിയായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ് പി.എസ്.എൻ ബാബു , ശതാഭിഷിക്ത സംസ്ഥാന കമ്മിറ്റി ജനറൽ കോ-ഓർഡിനേറ്റർ കെ. പത്മകുമാർ,കമ്മിറ്റി അംഗം ഡി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വെള്ളാപ്പള്ളിയും പത്നി പ്രീതി നടേശനും പങ്കെടുത്തു.ജനറൽ കൺവീനർ പി.കെ. ധനേശൻ സ്വാഗതവും,വൈസ് ചെയർമാൻ കെ.എൽ. അശോകൻ നന്ദിയും പറഞ്ഞു.

ക്ഷേത്രയോഗാതിർത്തിയിലുള്ളവർക്ക് എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസുമായി സഹകരിച്ചാണ് വാക്സിൻ നൽകിയത്. കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി വാക്സിനെടുത്തു. ജാതിമത ഭേദമന്യേ അഞ്ഞൂറോളം പേർക്ക് വാക്സിൻ സൗജന്യമായി നൽകി. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് 57 വർഷം പിന്നിട്ട വെള്ളാപ്പള്ളി, ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരത്ത് 25 വർഷം പൂർത്തിയാക്കി. ഒരു വർഷം നീളുന്ന ആഘോഷങ്ങളിൽ ക്ഷേമ പദ്ധതികൾക്കാണ് മുൻഗണന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELLAPALLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.