ആലപ്പുഴ: തൊഴിൽ സാദ്ധ്യതയുള്ള കോഴ്സുകൾ സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ നേതൃത്വത്തിൽ ജില്ലയിൽ ആരംഭിക്കും. 150-170 മണിക്കൂർ ദൈർഘ്യമുള്ള വിവിധ കോഴ്സുകളാണുള്ളത്. ഇന്റർനാഷണൽ ബാങ്കിംഗ് ആൻഡ് ഫിനാൻസ്, അഡ്വാൻസ്ഡ് വെൽത്ത് മാനേജ്മെന്റ് , അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിംഗ്, ബാങ്കിംഗ് ആൻഡ് ഫിനാൻസ്, ട്രഷറി, ഇൻവെസ്റ്റ്മെന്റ് ആൻഡ് റിസ്ക് മാനേജ്മന്റ് എന്നിവയിൽ ഡിപ്ലോമ കോഴ്സുകളും, ഓട്ടോഡെസ്ക് ഫ്യൂഷൻ 360, അക്കൗണ്ട്സ്, എക്സിക്യൂട്ടീവ്, സെർട്ടിഫൈഡ് അക്കൗണ്ടിംഗ് ടെക്നിഷ്യൻ, ജി.എസ്.ടി എന്നിവയുടെ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസ്, ഓട്ടോഡെസ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെയുള്ള കോഴ്സുകൾ നിശ്ചിത ഫീസടച്ചു പഠിക്കാം.
കോഴ്സിന് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് http://asapkerala.gov.in/?q=node/1321.അവസാന തീയതി 20. ഫോൺ :9495999782, 9495999669.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |