തിരുവനന്തപുരം:ഇമ്പാക്ട് ലയൺസ് ക്ളബിന്റെയും സി.പി.എം ആറാംക്കല്ല് വാർഡ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.നിംസ് മെഡിസിറ്റിയുടെയും ശ്രീനേത്ര കണ്ണാശുപത്രിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ്. നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ആറാംക്കല്ല് സെഹിയൻ ഹാളിലാണ് നടക്കുന്നത്. സി.പി.എം പേരൂർക്കട ഏരിയ സെക്രട്ടറി എസ്.എസ്.രാജാലാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഇപാക്ട് ലയൺസ് ക്ളബ് പ്രസിഡന്റ് ലയൺ എം.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. വാർഡ് സെക്രട്ടറി മോഹൻ കുമാർ,ലയൺ വഹാബ്,ലയൺ പ്രസാദ് അമ്പാടി,അജിത്ത്,വീണ രാജീവ്,ഗീത നെടുമ്പാറ,ലയൺ സേതുമാധവൻ, ലയൺ പ്രശാന്ത് എന്നിവർ പങ്കെടുക്കും.ഫോൺ: 9995551908.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |