SignIn
Kerala Kaumudi Online
Thursday, 18 April 2024 7.14 AM IST

ഉപതിരഞ്ഞെടുപ്പ്: വോട്ടർ പട്ടിക പുതുക്കുന്നു

h

മലപ്പുറം: ജില്ലയിലെ അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി വോട്ടർ പട്ടിക പുതുക്കുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പൂക്കോട്ടുർ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡായ ചീനിക്കൽ, കാലടി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ ചാലപ്പുറം, തിരുവാലി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ കണ്ടമംഗലം, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ വേഴക്കോട്, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ കാച്ചിനിക്കാട് പടിഞ്ഞാറ് എന്നിവിടങ്ങളിലെ വോട്ടർ പട്ടികയാണ് പുതുക്കുന്നത്. 2021 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് വോട്ടർ പട്ടിക പുതുക്കുന്നത്. ഇതിന്റെ ഭാഗമായുള്ള കരട് വോട്ടർ പട്ടിക സെപ്തംബർ ആറിന് പ്രസിദ്ധീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും സെപ്തംബർ 20നകം സമർപ്പിക്കണം. അന്തിമ വോട്ടർ പട്ടിക സെപ്തംബർ 30ന് പ്രസിദ്ധീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, VOTERS LIST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.