SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.41 PM IST

കഥകളിൽ വിസ്‌മയം തീ‌ർത്ത് മാസ്റ്റർ ഭഗത്

bhagath

തിരുവനന്തപുരം: കൊവിഡ് കാലത്ത് വീട്ടിലിരുന്ന് മൊബൈൽ ഫോണുമായി കൂട്ടുകൂടിയ കുട്ടികളിൽ നിന്ന് വ്യത്യസ്‌തനാകുകയാണ് മാറനല്ലൂർ ക്രൈസ്റ്റ് നഗർ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഭഗത് എ.എസ്. നായർ.

മനസിലെ തോന്നലുകളും ചിന്തകളും കടലാസിലേക്ക് പകർത്തിയപ്പോൾ വായനക്കാരിൽ വിസ്മയം ജനിപ്പിക്കുന്ന നൂറോളം ചെറുകഥകളാണ് യാഥാർത്ഥ്യമായത്. 105 കഥകൾ എഴുതിയതിൽ ഭഗതിന്റെ തിരഞ്ഞെടുത്ത 10 ചെറുകഥകൾ ക്രൈസ്റ്റ് നഗർ സ്‌കൂളിലെ ലൈബ്രറിയിലേക്കായി ''ദി മാജിക്കൽ മാസ്‌ക് ഇൻ ദി വെൽ'' എന്ന പേരിൽ ഇ - ബുക്കായി പ്രസിദ്ധീകരിച്ചു. മുഴുവൻ കഥകളും കോർത്തിണക്കി ചെറുകഥാ സമാഹാരം പുറത്തിറക്കണമെന്നാണ് ഭഗതിന്റെ ആഗ്രഹം.

ഗുണപാഠകഥകളും ഫിക്ഷൻ - ഫാന്റസി കഥകളുമാണ് ഇഷ്ടവിഷയം. എഴുത്ത് കഴിഞ്ഞാൽ റോബോട്ടിക്‌സും റോക്കറ്റ് സയൻസുമാണ് പ്രിയപ്പെട്ടത്. സങ്കല്പലോകത്തിരുന്ന് കഥപറയുന്ന ഭഗതിന് സയിന്റിസ്റ്റാകാനാണ് ആഗ്രഹം. നേമം മൊട്ടമൂട് മണികണ്ഠവിലാസത്തിൽ പ്രവാസിയായ അജിത്കുമാറിന്റെയും വീട്ടമ്മയായ ശ്രീജ റാണിയുടെയും മകനാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.