SignIn
Kerala Kaumudi Online
Friday, 29 March 2024 2.28 PM IST

പിന്നാക്ക വിഭാഗത്തിലെ ഇടത്തരക്കാർ ബിജെപിയിലേക്ക് പോകാതെ ശ്രദ്ധിക്കണം, മുസ്ളിം വിഭാഗത്തിനെ പാ‌‌ർട്ടിയോടൊപ്പം നിറുത്തണമെന്ന് സിപിഎം അവലോകനം

cpim-bjp

തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഇടതുപക്ഷ വിരുദ്ധത പരസ്യമായി പ്രകടിപ്പിച്ചത് എൻ.എസ്.എസാണെന്ന് സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വിമർശനം. ശബരിമല വിവാദം വീണ്ടുമുയർത്താൻ യു.ഡി.എഫ് നടത്തിയ പരിശ്രമങ്ങൾക്ക് എൻ.എസ്.എസ് പിന്തുണ നൽകിയെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. എസ്.എൻ.ഡി.പി യോഗം പരസ്യമായി എൽ.ഡി.എഫിനെതിരായ നിലപാട് സ്വീകരിച്ചില്ല.

ക്രിസ്ത്യൻ സഭകളെ എൽ.ഡി.എഫിനെതിരായി ഉപയോഗിക്കാൻ യു.ഡി.എഫിനായില്ല. മുസ്ലിം സമുദായത്തിൽ ഇടതുപക്ഷ വിരുദ്ധത ഉറപ്പാക്കാൻ ജമാഅത്തെ ഇസ്ലാമി നടത്തിയ പരിശ്രമത്തിന് ലീഗ് പിന്തുണയും കിട്ടി. എന്നാൽ, കാന്തപുരം വിഭാഗം സജീവപിന്തുണ ഇടതുപക്ഷത്തിന് നൽകി. മറ്റ് സംഘടനകൾ തീവ്രമായ ഇടതുപക്ഷവിരുദ്ധത പ്രകടിപ്പിക്കാത്തത് മുസ്ലിം ഏകീകരണശ്രമങ്ങളെ പരാജയപ്പെടുത്തി. പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായി, സംസ്ഥാന കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടടങ്ങിയ കത്ത് പാർട്ടിയംഗങ്ങൾക്ക് നൽകിയിട്ടുണ്ട്.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരുമായി നിസ്സഹകരണ മനോഭാവമായിരുന്നു എൻ.എസ്.എസിന്. ഏറ്റുമുട്ടലൊഴിവാക്കുന്ന തരത്തിലായിരുന്നു പാർട്ടി നിലപാട്. നായർ സമുദായത്തിലെ പുരോഗമനവാദികൾ തിരഞ്ഞെടുപ്പിൽ പാർട്ടിക്കൊപ്പം നിന്നു. എൻ.എസ്.എസ് ജനറൽസെക്രട്ടറിയുടെ തീവ്ര ഇടതുപക്ഷ വിരുദ്ധ നിലപാടിനൊപ്പം സമുദായത്തെ അണിനിരത്താനാവാത്ത വിധത്തിൽ വിഷയം കൈകാര്യം ചെയ്യണം. കഴിഞ്ഞ തിര‌ഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി യോഗം അണികളെ ബി.ജെ.പിയിലെത്തിക്കുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പ് കൂട്ടുകെട്ടിന്റെ ഭാഗമായി, പത്ത് നിയോജകമണ്ഡലങ്ങളിൽ 25,000ത്തിലധികം വോട്ടുപിടിക്കാൻ ബി.ഡി.ജെ.എസിന് സാധിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ആ ശക്തി ബി.ഡി.ജെ.എസിന് നിലനിറുത്താനായില്ല. പിന്നാക്ക വിഭാഗത്തിലെ ഇടത്തരക്കാർ കൂടുതലായി ബി.ജെ.പിയിലേക്ക് പോകാതെ ശ്രദ്ധിക്കണം.

സർക്കാരിന്റെ സമീപനങ്ങൾ ഒട്ടേറെ ചെറിയ സാമൂഹ്യവിഭാഗങ്ങളെ പാർട്ടിക്കനുകൂലമാക്കി. പാർട്ടിയോടടുക്കുന്ന മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ നിന്ന് കൂടുതൽ പാർട്ടിയംഗങ്ങളെ റിക്രൂട്ട് ചെയ്യണം. തിരഞ്ഞെടുപ്പിൽ മുസ്ലിം മേഖലകളിൽ ചിലർ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ചത് ഗുണമായി. ഇവരെ പാർട്ടിയോടൊപ്പം നിറുത്തണം. ധനമോഹവും അഴിമതിയും വ്യാപിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

മാണിഗ്രൂപ്പ് വന്നിട്ടും 2006ലെ നേട്ടമുണ്ടായില്ല

കേരള കോൺഗ്രസ്-എം, എൽ.ജെ.ഡി പാർട്ടികൾ മുന്നണിയിലെത്തുകയും, ഭരണനേട്ടങ്ങളും മുഖ്യമന്ത്രിയുടെ വ്യക്തിപരമായ സ്വീകാര്യതയും കരുത്താവുകയും ചെയ്തിട്ടും വോട്ടിംഗ് ശതമാനം 2006ലെ 48.81ൽ എത്തിക്കാനായില്ല. വർദ്ധന 1.93 ശതമാനം മാത്രം.

സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവരെ പാർട്ടിയിലേക്കാകർഷിക്കാൻ, സംഘടനാ പരിമിതികളെ മുറിച്ചു കടക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ത​ല​സ്ഥാ​ന​ ​ജി​ല്ല​യി​ൽ​ ​ബി.​ജെ.​പി​ ​സ്വാ​ധീ​നം വ​ർ​ദ്ധി​ക്കു​ന്ന​ത്
ത​ട​യ​ണം

​ത​ല​സ്ഥാ​ന​ ​ജി​ല്ല​യി​ൽ​ ​ബി.​ജെ.​പി​ ​സ്വാ​ധീ​നം​ ​വ​ർ​ദ്ധി​ക്കാ​തി​രി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​സി.​പി.​എം​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​വ​ലോ​ക​ന​ ​റി​പ്പോ​ർ​ട്ടി​ൽ​ ​നി​ർ​ദ്ദേ​ശം.
ജി​ല്ല​യി​ൽ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പ്ര​സ്ഥാ​ന​ത്തി​ന്റെ​ ​ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ​ ​ചി​റ​യി​ൻ​കീ​ഴ്,​ ​വ​ർ​ക്ക​ല​ ​താ​ലൂ​ക്കു​ക​ളി​ൽ​ ​പാ​ർ​ട്ടി​ ​സ്വാ​ധീ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ബി.​ജെ.​പി​ ​ശ​ക്തി​പ്പെ​ടു​ന്ന​ത് ​ശ്ര​ദ്ധി​ക്ക​ണം.​ ​ആ​റ്റി​ങ്ങ​ൽ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ഇ​താ​ദ്യ​മാ​യി​ ​ബി.​ജെ.​പി​ ​ര​ണ്ടാ​മ​തെ​ത്തി​യ​ത് ​ഗൗ​ര​വ​മാ​യി​ ​കാ​ണ​ണം.​ ​ഇ​ത് ​ത​ട​യാ​നു​ള്ള​ ​പ​രി​പാ​ടി​ക​ൾ​ ​ജി​ല്ലാ​ക​മ്മി​റ്റി​ ​ആ​വി​ഷ്ക​രി​ക്ക​ണം.​ ​യു.​ഡി.​എ​ഫ് ​ജി​ല്ല​യി​ൽ​ ​ദു​ർ​ബ​ല​പ്പെ​ട്ടു.നേ​മ​ത്ത് ​മാ​ത്ര​മാ​ണ് ​അ​വ​രു​ടെ​ ​വോ​ട്ട് ​കൂ​ടി​യ​തെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

പാ​ല​ക്കാ​ട്ടെ​ ​തോ​ൽ​വി അ​പ​മാ​ന​ക​രം
പാ​ല​ക്കാ​ട് ​മ​ണ്ഡ​ല​ത്തി​ൽ​ ​അ​പ​മാ​ന​ക​ര​മാം​ ​വി​ധം​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്ത് ​പോ​യ​ത് ​പ​രി​ശോ​ധി​ക്ക​ണം.​ ​ബി.​ജെ.​പി​ ​വ​ലി​യ​ ​കേ​ന്ദ്രീ​ക​ര​ണം​ ​ന​ട​ത്തി​യ​പ്പോ​ൾ​ ​അ​തി​ന​നു​സ​രി​ച്ച് ​ഇ​വി​ടെ​ ​സം​ഘ​ട​നാ​സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​തി​ൽ​ ​ജി​ല്ലാ​ ​നേ​തൃ​ത്വ​ത്തി​ന് ​വീ​ഴ്ച​യു​ണ്ടാ​യി.​ ​ക​ഴി​ഞ്ഞ​ത​വ​ണ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്താ​യ​പ്പോ​ൾ​ ​സം​സ്ഥാ​ന​ക​മ്മി​റ്റി​ ​നേ​രി​ട്ട​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​ന​ൽ​കി​യ​ ​റി​പ്പോ​ർ​ട്ടി​ലെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ട​പ്പാ​യി​ല്ലെ​ന്ന് ​വേ​ണം​ ​ക​രു​താ​ൻ.​ ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ​ ​സ്വ​ത​ന്ത്ര​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​ൽ​ ​നേ​തൃ​ത്വ​ത്തി​നു​ണ്ടാ​യ​ ​വൈ​മു​ഖ്യം​ ​പ​രി​ശോ​ധി​ച്ച് ​തി​രു​ത്ത​ണം.

മ​ന്ത്രി​പ​ദ​ത്തി​ൽ​ ​സി.​പി.​എ​മ്മി​ലെ പ​ല​രും ആ​കൃ​ഷ്‌ട​രാ​വു​ന്നു

​പാ​ർ​ല​മെ​ന്റ​റി,​ ​മ​ന്ത്രി​ ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​പാ​ർ​ട്ടി​യി​ലെ​ ​പ​ല​രും ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ​സി.​പി.​എം​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​വ​ലോ​ക​ന​ ​റി​പ്പോ​ർ​ട്ടി​ൽ​ ​വി​മ​ർ​ശ​നം. ചി​ല​യി​ട​ങ്ങ​ളി​ൽ​ ​ബൂ​ർ​ഷ്വാ​ ​പാ​ർ​ട്ടി​ക​ളെ​പ്പോ​ലെ,​ ​സ്ഥാ​നാ​ർ​ത്ഥി​യാ​കാ​നു​ള്ള​ ​മു​ൻ​കൂ​ർ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ച​ര​ടു​വ​ലി​ക​ളും​ ​ന​ട​ത്തു​ന്ന​വ​രു​ണ്ട്.​ ​ഘ​ട​ക​ക​ക്ഷി​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​മ​ത്സ​രി​ക്കു​ന്ന​ ​ചി​ല​യി​ട​ങ്ങ​ളി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പാ​വ​ശ്യ​ത്തി​ന് ​അ​വ​രി​ൽ​ ​നി​ന്ന് ​പ​ണം​ ​നേ​രി​ട്ട് ​വാ​ങ്ങു​ന്നു.​ ​ഇ​ത് ​പാ​ർ​ട്ടി​ ​രീ​തി​യ​ല്ലെ​ന്നും,​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ ​ന​ട​ന്ന​ ​ജി​ല്ല​ക​ളി​ൽ​ ​ഇ​ത് ​പ​രി​ശോ​ധി​ച്ച് ​തി​രു​ത്ത​ണ​മെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​നി​ർ​ദ്ദേ​ശി​ച്ചു.


പൊ​ന്നാ​നി​യി​ലും​ ​കു​റ്റ്യാ​ടി​യി​ലും​ ​ന​ട​ന്ന​ ​പ്ര​ക​ട​ന​ങ്ങ​ൾ​ ​പാ​ർ​ട്ടി​ക്കെ​തി​രെ​ ​മാ​ദ്ധ്യ​മ​ങ്ങ​ളും​ ​എ​തി​രാ​ളി​ക​ളും​ ​വ്യാ​പ​ക​മാ​യി​ ​ഉ​പ​യോ​ഗി​ച്ചു.​ ​കു​റ്റ്യാ​ടി​യി​ലെ​ ​പ്ര​ക​ട​ന​ത്തി​ൽ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​പി.​ ​മോ​ഹ​ന​നെ​യും​ ​കു​ടും​ബ​ത്തെ​യും​ ​ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​ ​മു​ദ്രാ​വാ​ക്യ​ങ്ങ​ളു​ണ്ടാ​യി.​ ​പാ​ർ​ട്ടി​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​ത്തി​ന് ​മു​മ്പ് ​സോ​ഷ്യ​ൽ​മീ​ഡി​യ​ ​വ​ഴി​ ​വ്യ​ക്തി​ക​ളെ​ ​തേ​ജോ​വ​ധം​ ​ചെ​യ്യു​ന്ന​ ​പ്ര​ചാ​ര​ണ​ശൈ​ലി​യും​ ​ക​ണ്ടു.​ ​


അ​പൂ​ർ​വം​ ​ചി​ല​യി​ട​ങ്ങ​ളി​ൽ​ ​വി​ഭാ​ഗീ​യ​ത​യു​ടെ​ ​അം​ശ​ങ്ങ​ൾ​ ​ദൃ​ശ്യ​മാ​യ​ത് ​ഇ​ത്ത​വ​ണ​ത്തെ​ ​മു​ന്നേ​റ്റ​ത്തി​നി​ട​യി​ലും​ ​പ​രി​ശോ​ധി​ക്ക​പ്പെ​ടാ​തി​രി​ക്ക​രു​ത്.​ ​സ്ഥാ​നാ​ർ​ത്ഥി​ത്വം​ ​കി​ട്ടാ​ൻ​ ​ശു​പാ​ർ​ശ​ ​ചെ​യ്യി​ക്കു​ന്ന​വ​രും​ ​ഇ​പ്പോ​ൾ​ ​പാ​ർ​ട്ടി​യി​ലു​ണ്ട്.​ ​മാ​ർ​ക്സി​സ്റ്റ്-​ലെ​നി​നി​സ്റ്റ് ​പാ​ർ​ട്ടി​ക്ക് ​ഒ​രി​ക്ക​ലും​ ​അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത​ ​ഇ​ത്ത​രം​ ​ദൗ​ർ​ബ​ല്യ​ങ്ങ​ൾ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​സ​മീ​പ​ന​മു​ണ്ടാ​ക​ണം.

എ​റ​ണാ​കു​ള​ത്ത് മു​ന്നേ​റ്റ​മു​ണ്ടാ​യി​ല്ല

നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സം​സ്ഥാ​ന​ത്താ​കെ​യു​ണ്ടാ​യ​ ​ഇ​ട​തു​പ​ക്ഷ​ ​മു​ന്നേ​റ്റ​ത്തി​നൊ​പ്പ​മെ​ത്താ​ൻ​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​യ്ക്കാ​യി​ല്ലെ​ന്ന് ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.


ഒ​മ്പ​തി​ട​ത്ത് ​എ​ൽ.​ഡി.​എ​ഫി​ന് ​വോ​ട്ട് ​കു​റ​ഞ്ഞു.​ ​ഇ​തി​ൽ​ ​അ​ഞ്ചി​ട​ത്ത് ​അ​യ്യാ​യി​ര​ത്തി​ല​ധി​കം​ ​കു​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ജി​ല്ല​യി​ലെ​ ​സം​ഘ​ട​നാ​ദൗ​ർ​ബ​ല്യ​വും​ ​ഇ​തി​നി​ട​യാ​ക്കി​യ​ ​ഘ​ട​ക​മാ​ണ്.


2015​ ​മു​ത​ലു​ള്ള​ ​വി​വി​ധ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​പാ​ർ​ട്ടി​ക്ക് ​മു​ന്നേ​റാ​നാ​വാ​ത്ത​ത് ​പ​രി​ശോ​ധി​ക്ക​ണം.


തൃ​പ്പൂ​ണി​ത്തു​റ​യി​ൽ​ ​എം.​ ​സ്വ​രാ​ജി​ന്റെ​ ​അ​പ്ര​തീ​ക്ഷി​ത​ ​തോ​ൽ​വി​യി​ൽ​ ​സം​ഘ​ട​നാ​ ​പ​രി​മി​തി​യു​ണ്ടാ​യോ​യെ​ന്ന് ​പ​രി​ശോ​ധി​ക്ക​ണം.


​എ​റ​ണാ​കു​ളം,​ ​തൃ​ക്കാ​ക്ക​ര​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​സ്വ​ത​ന്ത്ര​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​ബ​ന്ധ​പ്പെ​ട്ട​ ​ക​മ്മി​റ്റി​ക​ൾ​ ​വേ​ണ്ട​ത്ര​ ​ത​യാ​റാ​യി​ല്ല.


ട്വ​ന്റി​-​ട്വ​ന്റി​ ​വോ​ട്ട് ​പി​ടി​ച്ച​ത് ​ര​ണ്ട് ​മു​ന്ന​ണി​ക​ളെ​യും​ ​ബാ​ധി​ച്ചു.​ 7.27​ശ​ത​മാ​നം​ ​വോ​ട്ട് ​അ​വ​ർ​ ​പി​ടി​ച്ച​തി​ൽ​ ​പാ​ർ​ട്ടി​ ​വോ​ട്ടു​മു​ള്ള​ത് ​ഗൗ​ര​വ​മാ​യി​ ​കാ​ണ​ണം.


​ ​പി​റ​വം​ ​മ​ണ്ഡ​ല​ത്തി​ൽ​ ​കാ​ൽ​ല​ക്ഷം​ ​വോ​ട്ടി​ന്റെ​ ​ക​ന​ത്ത​ ​തോ​ൽ​വി​ ​പ​രി​ശോ​ധി​ക്ക​ണം.


​തൃ​ക്കാ​ക്ക​ര,​ ​പെ​രു​മ്പാ​വൂ​ർ,​ ​പി​റ​വം,​ ​തൃ​പ്പൂ​ണി​ത്തു​റ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​സം​ഘ​ട​നാ​പ​രി​മി​തി.​ ​ജി​ല്ലാ​ ​നേ​തൃ​ത്വം​ ​ഇ​ത് ​കൈ​കാ​ര്യം​ ​ചെ​യ്ത​തി​ലും​ ​വീ​ഴ്ച​യു​ണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPIM, KERALA, ELECTION REVIEW, NSS, BJP, G SUKUMARAN NAIR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.