SignIn
Kerala Kaumudi Online
Thursday, 25 April 2024 7.48 PM IST

ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

suneesha-vijeesh

കണ്ണൂർ: പയ്യന്നൂരിൽ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സുനീഷയുടെ ഭർത്താവ് വിജീഷ് അറസ്റ്റിൽ. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണകുറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.വിജീഷിന്റെ അറസ്റ്റ് വൈകിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.


വെള്ളൂർ ചേനോത്തെ വിജീഷിന്റെ ഭാര്യ കോറോം സെൻട്രലിൽ വായനശാലക്കടുത്ത കൊളങ്ങരത്ത് വളപ്പിൽ സുനീഷയെ (26) ഞായറാഴ്ച വൈകിട്ടാണ് ഭർതൃവീട്ടിലെ കുളിമുറിയുടെ വെന്റിലേറ്ററിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതി മരിക്കുന്നതിന് മുമ്പ് ഭർത്താവിന് വീഡിയോ കോൾ ചെയ്തതായി ബന്ധുക്കൾ പറയുന്നു. സുനീഷ സ്വന്തം വീട്ടിലേക്ക് പോകുന്നതിനെ ചൊല്ലി ഭർത്താവുമായി സംസാരിക്കുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്തു വന്നിരുന്നു. ഇതിന്റെ ആധികാരികത സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിച്ചുവരികയാണ്. സുനീഷയും വിജീഷും ഒന്നര വർഷം മുമ്പാണ് വിവാഹിതരായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SUNEESHA, VIJEESH, PAYYANNUR
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.