SignIn
Kerala Kaumudi Online
Saturday, 16 October 2021 4.41 PM IST

സി​നി​മ​ ​ എ​ന്നും​ ​ ഒ​രു​ ​ പു​സ്‌​ത​കം​ ​പോ​ലെ​യാ​ണ് അഭിനയം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു

eee

കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ​ ​ഊ​ഷ്‌​മ​ള​ത​ ​വ​ര​ച്ചു​കാ​ട്ടു​ന്ന​ ​'ഹോം​"​ ​സി​നി​മ​ ​മ​ല​യാ​ളി​ക​ൾ​ ​ഹൃ​ദ​യം​ ​കൊ​ണ്ടാ​ണ് ​സ്വീ​ക​രി​ച്ച​ത്.​ ​ചി​ത്ര​ത്തി​ൽ​ ​ഉ​ള്ളു​രു​ക്ക​ങ്ങ​ളും​ ​കു​ഞ്ഞു​സ​ന്തോ​ഷ​ങ്ങ​ളും​ ​നി​റ​യു​ന്ന​ ​ജീ​വി​ത​മു​ഹൂ​ർ​ത്ത​ങ്ങ​ളി​ൽ​ ​ക​യ്യ​ടി​ ​നേ​ടി​യ​ ​പ്ര​ക​ട​ന​മാ​യി​രു​ന്നു​ ​ചി​ത്ര​ത്തി​ൽ​ ​ഗൃ​ഹ​നാ​ഥ​നാ​യെ​ത്തു​ന്ന​ ​ന​ട​ൻ​ ​ഇ​ന്ദ്ര​ൻ​സി​ന്റേ​ത്.​ ​സി​നി​മ​ ​ ഇനിയുമേറെ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ ​നട​ൻ​ ​ഇ​ന്ദ്ര​ൻ​സി​ന്റെ​ ​വി​ശേ​ഷ​ങ്ങ​ൾ..

​കോ​മ​ഡി​ ​റോ​ളുകൾ ​ചെ​യ്യാ​നാ​ണോ​ ​കാ​ര​ക്ട​ർ​ ​റോ​ളു​ക​ൾ​ ​ചെ​യ്യാ​നാ​ണോ​ ​ബു​ദ്ധി​മു​ട്ട്?
ര​ണ്ടും​ ​ഒ​രേ​പോ​ലെ​ ​ത​ന്നെ​ ​ക​ഠി​ന​മാ​യ​ ​കാ​ര്യ​മാ​ണ്.​ ​ചി​ല​ർ​ ​പ​റ​ഞ്ഞു​കേ​ട്ടി​ട്ടു​ണ്ട് ​കോ​മ​‌​ഡി​ റോ​ൾ​ ​ചെ​യ്യാ​ൻ​ ​ബു​ദ്ധി​മു​ട്ടാ​ണ്.​ ​സീ​രി​യ​സ് ​വേ​ഷ​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​വ​ള​രെ​ ​എ​ളു​പ്പ​വു​മാ​ണെ​ന്ന്.​ ​എ​ന്നാ​ൽ​ ​അ​ങ്ങ​നെ​ഒന്നി​ല്ല.​ ​എ​ല്ലാം​ ​അ​ഭി​ന​യം​ ​ത​ന്നെ​യാ​ണ്.​ ​അ​ഭി​ന​യം​ ​അ​ത്ര​ ​എ​ളു​പ്പ​മു​ള്ള​ ​കാ​ര്യ​മൊ​ന്നു​മ​ല്ല.​ ​ക​ഥാ​പാ​ത്ര​ത്തി​ലേ​ക്ക് ​ആ​ഴ​ത്തി​ൽ​ ​ഇ​റ​ങ്ങി​ച്ചെ​ന്നാ​ൽ​ ​മാ​ത്ര​മേ​ ​അ​ഭി​ന​യം​ ​സാ​ദ്ധ്യ​മാ​വൂ.​ ​സൂ​ക്ഷ്‌​മ​മാ​യ​ ​പ​ഠ​നം​ ​ആ​വ​ശ്യ​മാ​യ​ ​ഒ​രു​ ​ക​ല​ ​കൂ​ടി​യാ​ണ് ​ അ​ഭി​ന​യം.​ ​സി​നി​മ​ ​എ​ന്നും​ ​ഒ​രു​ ​പു​സ്‌​ത​കം​ ​പോ​ലെ​യാ​ണ്.​ ​താ​ളു​ക​ൾ​ ​മ​റി​ച്ചു​ ​വാ​യി​ച്ച് ​കൊ​ണ്ടി​രി​ക്കു​ന്ന​ ​ഒ​രു​ ​പുസ്തകം.​ ​അ​ഭി​നേ​താ​ക്ക​ളും​ ​അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും​ ​അ​ങ്ങ​നെ​ ​ഒ​ട്ട​ന​വ​ധി​യാ​ളു​ക​ളു​ടെ​ ​സ്വ​പ്‌​ന​വും​ ​ജീ​വി​ത​വു​മൊ​ക്കെ​യാ​ണ് ​സി​നി​മ.​ ​ഒ​രു​ ​അ​ഭി​നേ​താ​വ് ​എ​ന്ന​ ​നി​ല​യി​ൽ​ ​എ​ല്ലാ​ത്ത​രം​ ​ക​ഥാ​പാ​ത്ര​ങ്ങ​ളും​ ​ചെ​യ്യാ​ൻ​ ​ഇ​ഷ്‌​ട​മാ​ണ്.​ ​കോ​മ​ഡി​യെ​ന്നോ​ ​സീ​രി​യ​സെ​ന്നോ​ ​ഒ​രു​ ​വേ​ർ​തി​രി​വ് ​ന​ൽ​കാ​റി​ല്ല.

eee

​'​ഹോം​"​ ​സ്വീ​ക​രി​ക്ക​പ്പെ​ട്ട​ല്ലോ?

ക​ഥ​ ​കേ​ട്ട​പ്പോ​ഴേ​ ​പ്ര​തീ​ക്ഷ​ക​ളു​ണ്ടാ​യി​രു​ന്നു.​ ​മി​ക​ച്ച​ ​ഒ​രു​ ​പ്ര​മേ​യം.​ ​ക​ഥ​ ​പ​റ​ഞ്ഞു​ ​പോ​കു​ന്ന​ ​രീ​തി​ക്കും​ ​അ​തി​ന്റേ​താ​യ​ ​വ്യ​ത്യ​സ്‌​ത​ത​യു​ണ്ട്.​ ​സി​നി​മ​ ​പ്രേ​ക്ഷ​ക​ർ​ ​ഏ​റ്റെ​ടു​ത്തു​ ​എ​ന്ന​തി​ൽ​ ​ഏ​റെ​ ​സ​ന്തോ​ഷം.​ ​ശ​രി​ക്കും​ ​ശ്രീ​നി​വാ​സ​ൻ​ ​ചെ​യ്യേ​ണ്ടി​യി​രു​ന്ന​ ​ഒ​രു​ ​ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു.​ ​അ​വി​ടെ​ ​നി​ന്നും​ ​വ​ഴി​മാ​റി​ ​എ​ന്നി​ലെ​ത്തി​യ​താ​ണ്.​ ​ബി​ഗ്സ്ക്രീ​നി​ൽ​ ​കാ​ണാ​ൻ​ ​ഏ​റെ​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്നു.​ ​തി​യേ​റ്റ​ർ​ ​റി​ലീ​സ് ​ത​ന്നെ​യാ​ണ് ​തു​ട​ക്കം​ ​മു​ത​ൽ​ ​പ​റ​ഞ്ഞു​വ​ച്ചി​രു​ന്ന​ത്.​ ​ഹോം​ ​ഷൂ​ട്ട് ​ചെ​യ്യു​ന്ന​ ​സ​മ​യ​ത്തൊ​ക്കെ​ ​എ​ല്ലാ​വി​ധ​ ​​പ്രോ​ട്ടോ​ക്കോ​ളു​ക​ളും​ ​പാ​ലി​ച്ചാ​യി​രു​ന്നു​ ​ഷൂ​ട്ടിം​ഗ്.​ ​ഓ​ണ​ത്തി​ന് ​തി​യേ​റ്റ​റി​ൽ​ ​സി​നി​മ​ ​പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ​ ​പ​റ്റു​മെ​ന്ന​താ​യി​രു​ന്നു​ ​പ്ര​തീ​ക്ഷ.​ ​എ​ന്നാ​ൽ​ ​ന​മ്മ​ൾ​ ​പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ​ ​കാ​ര്യ​ങ്ങ​ൾ​ ​വ​ന്നി​ല്ല.​ ​അ​ങ്ങ​നെ​യാ​ണ് ​തി​യേ​റ്റ​റി​ൽ​ ​നി​ന്നും​ ​ഒ.​ടി.​ടി​ ​പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ​ഹോം​ ​എ​ത്തു​ന്ന​ത്.​ ​മ​റ്റൊ​രു​ ​കാ​ര്യം​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​വ​ര​വ​രു​ടെ​ ​സ​മ​യ​ത്തി​നും​ ​സൗ​ക​ര്യ​ത്തി​നു​മൊ​ക്കെ​ ​അ​നു​സ​രി​ച്ച് ​സി​നി​മ​ ​കാ​ണാ​ൻ​ ​പ​റ്റു​ന്നു​വെ​ന്ന​താ​ണ്.​ ​ഹോ​മി​ന്റേ​ത് ​കു​ടും​ബ​ക​ഥ​യാ​ണ്.​ ​ന​മ്മു​ടെ​യൊ​ക്കെ​ ​കു​ടും​ബ​ങ്ങ​ളി​ൽ​ ​ന​ട​ക്കു​ന്ന​തൊ​ക്കെ​ത​ന്നെ​യാ​ണ് ​ഹോം​ ​പ​റ​യു​ന്ന​ത്.​ ​കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ​ ​ഊ​ഷ്‌​മ​ള​ത​യാ​ണ് ​സി​നി​മ​ ​പ​റ​യു​ന്ന​ത്.​ ​ഫ്രൈ​ഡേ​ ​ഫി​ലിം​ ​ഹൗ​സി​ന്റെ​ ​നി​ർ​മ്മാ​ണ​ത്തി​ലു​ള്ള​ ​സി​നി​മ​യാ​ണ്.​ ​സി​നി​മ​യെ​ ​ന​ന്നാ​യി​ ​പു​റ​ത്തി​റ​ക്കാ​നും​ ​പ്രേ​ക്ഷ​ക​രി​ല്ലെ​ത്തി​ക്കാ​നും​ ​അ​റി​യാ​വു​ന്ന​ ​ഒ​രു​ ​പ്രൊ​‌​ഡ​ക്ഷ​ൻ​ ​ക​മ്പ​നി​യാ​ണ്.​ ​അ​തി​ന്റേ​താ​യ​ ​പ്ര​ത്യേ​ക​ത​ക​ളും​ ​സി​നി​മ​യ്‌​ക്കു​ണ്ട്.​ ​റോ​ജി​ൻ​ ​തോ​മ​സാ​ണ് ​സം​വി​ധാ​യ​ക​ൻ.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സി​നി​മ​യോ​ടു​ള്ള​ ​സ​മീ​പ​നം​ ​വ​ള​രെ​ ​എ​ടു​ത്തു​പ​റ​യേ​ണ്ട​ ​ഒ​രു​ ​കാ​ര്യം​ ​ത​ന്നെ​യാ​ണ്.

മ​ഞ്ജു​പി​ള്ള​ ​ഗം​ഭീ​ര​മാ​യി​ ​അ​ഭി​ന​യി​ച്ച​ല്ലോ?
മ​ഞ്ജു​പി​ള്ള​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​സി​നി​മ​യി​ലു​ള്ള​ ​ന​ടി​യാ​ണ്.​ ​ടെ​ലി​വി​ഷ​ൻ​ ​ഷോ​ക​ളും​ ​പ​ര​മ്പ​ര​ക​ളു​മൊ​ക്കെ​യാ​യി​ ​മി​നി​സ്ക്രീ​നി​ലും​ ​സ​ജീ​വ​മാ​ണ് ​മ​ഞ്ജു.​ ​ഹാ​സ്യം​ ​ന​ന്നാ​യി​ ​ചെ​യ്യു​ന്ന​തു​പോ​ലെ​ ​ത​ന്നെ​ ​ഏ​ത് ​കാ​ര​ക്‌​ട​റും​ ​മ​ഞ്ജു​വി​ൽ​ ​ഭ​ദ്ര​മാ​ണ്.​ ​വ​ള​രെ​ ​ഭം​ഗി​യാ​യി​ട്ടാ​ണ് ​ഹോ​മി​ൽ​ ​മ​ഞ്ജു​ ​ത​ന്റെ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ചു​ ​വ​ച്ചി​രി​ക്കു​ന്ന​ത്.​ ​ക​ല്പ​ന​യെ​പ്പോ​ലെ​ ​ത​ന്നെ​ ​വേ​റി​ട്ട​ ​അ​ഭി​ന​യ​ശൈ​ലി​യും​ ​വ്യ​ത്യ​സ്‌​ത​മാ​യ​ ​ഒ​രു​ ​ശ​ബ്ദ​സൗ​ന്ദ​ര്യ​വു​മൊ​ക്കെ​യാ​ണ് ​മ​ഞ്ജു​ ​പി​ള്ള​യ്ക്കു​ള്ള​ത്.​ ​കൂ​ടെ​ ​അ​ഭി​ന​യി​ക്കു​ന്ന​ത് ​മ​ഞ്ജു​പി​ള്ള​യാ​ണെ​ന്ന് ​അ​റി​ഞ്ഞ​പ്പോ​ൾ​ ​ത​ന്നെ​ ​സ​ന്തോ​ഷ​മാ​യി​രു​ന്നു.​ ​പി​ന്നെ​ ​ലൊ​ക്കേ​ഷ​നി​ലാ​ണെ​ങ്കി​ലും​ ​വ​ള​രെ​ ​ആ​ക്‌​ടീ​വാ​യ​ ​ഒ​രാ​ളാ​ണ് ​മ​ഞ്ജു.

ee

ഒ​രു​ ​ന​ട​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​സ്വ​ന്തം​ ​പ്ര​ക​ട​ന​ത്തെ​ ​എ​ങ്ങ​നെ​ ​വി​ല​യി​രു​ത്തു​ന്നു?
വ​ള​രെ​ ​ആ​ഗ്ര​ഹി​ച്ച് ​സി​നി​മ​യി​ലേ​ക്ക് ​ക​ട​ന്നു​വ​ന്ന​ ​ആ​ളാ​ണ് ​ഞാ​ൻ.​ ​ഞാ​ൻ​ ​ക​ണ്ടു​കൊ​ണ്ടി​രു​ന്ന​ ​സി​നി​മ​ക​ളി​ലെ​ ​ന​ട​ന്മാ​രെ​പ്പോ​ലെ​ ​ത​ന്നെ​യാ​ക​ണം​ ​എ​ന്നാ​ഗ്ര​ഹി​ച്ചാ​ണ് ​സി​നി​മ​യ്‌​ക്ക് ​വേ​ണ്ടി​ ​ശ്ര​മി​ച്ചു​തു​ട​ങ്ങി​യ​ത്.​ ​ആ​ഗ്ര​ഹ​ങ്ങ​ൾ​ക്കൊ​പ്പം​ ​സ​ഞ്ച​രി​ക്കു​ക​ ​എ​ന്ന് ​പ​റ​യി​ല്ലേ,​ ​അ​ങ്ങ​നെ​ ​സ​ഞ്ച​രി​ച്ചാ​ണ് ​ഇ​വി​ടെ​ ​വ​രെ​ ​എ​ത്തി​യ​ത്.​ ​അ​ദ്ധ്വാ​നം​ ​ആ​വ​ശ്യ​മാ​യ​ ​തൊ​ഴി​ലാ​ണ് ​അ​ഭി​ന​യ​വും.​ ​അ​ത്ത​ര​ത്തി​ൽ​ ​അ​ദ്ധ്വാ​നി​ച്ചാ​ണ് ​ഓ​രോ​ ​ക​ഥാ​പാ​ത്ര​ത്തെ​യും​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​പ​ല​ ​ത​ര​ത്തി​ലു​ള്ള​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​സാ​ധി​ച്ചു.​ ​കോ​മ​ഡി​യും​ ​അ​ല്ലാ​തെ​യു​മൊ​ക്കെ.​ ​ഒ​രു​ ​ന​ട​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഏ​ത് ​ക​ഥാ​പാ​ത്ര​വും​ ​ചെ​യ്യാ​ൻ​ ​ത​യ്യാ​റാ​ണ്.​ ​ന​മ്മ​ളെ​ ​ഏ​ൽ​പ്പി​ക്കു​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​പ​ര​മാ​വ​ധി​ ​ഭം​ഗി​യാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​ ​എ​ന്ന​ത് ​ഒ​രു​ ​ക​ലാ​കാ​ര​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ന​മ്മു​ടെ​ ​ക​ട​മ​യാ​ണ്.

​ഒ​രു​ ​ന​ട​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ആ​രു​ടെ​ ​കോ​മ​ഡി​ ​റോ​ളു​ക​ളാ​ണ് ​അ​തി​ശ​യി​പ്പി​ച്ചി​ട്ടു​ള്ള​ത്?
കോ​മ​ഡി​ ​ചെ​യ്യു​മ്പോ​ൾ​ ​പ്ര​ധാ​നം​ ​അ​ത് ​ക​ണ്ടി​ട്ട് ​കാ​ണു​ന്ന​ ​പ്രേ​ക്ഷ​ക​ർ​ ​ചി​രി​ക്ക​ണ​മെ​ന്ന​ത് ​മാ​ത്ര​മാ​ണ്.​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​ഒ​രു​പാ​ട് ​ന​ല്ല​ ​ന​ട​ന്മാ​ർ​ ​കോ​മ​ഡി​ ​റോ​ളു​ക​ളി​ൽ​ ​തി​ള​ങ്ങി​യി​ട്ടു​ണ്ട്.​ ​അ​ക്കൂ​ട്ട​ത്തി​ൽ​ ​എ​ടു​ത്ത് ​പ​റ​യേ​ണ്ട​ത് ​അ​മ്പി​ളി​ചേ​ട്ട​ന്റെ​ ​(ജ​ഗ​തി​ ​ശ്രീ​കു​മാ​ർ​)​ ​കാ​ര്യ​മാ​ണ്.​ ​മു​ഖ​ത്തു​കൂ​ടി​ ​മി​ന്നി​മ​റ​യു​ന്ന​ ​ഭാ​വ​ങ്ങ​ളി​ലൂ​ടെ​ ​ത​ന്നെ​ ​അ​മ്പി​ളി​ചേ​ട്ട​ൻ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ചു​ക​ള​യും.​ ​ഡ​യ​ലോ​ഗ് ​കൂ​ടി​യാ​വു​മ്പോ​ൾ​ ​പി​ന്നെ​ ​പ​റ​യേ​ണ്ട​ ​ആ​വ​ശ്യ​മി​ല്ല​ല്ലോ.​ ​പി​ന്നെ​ ​ബ​ഹ​ദൂ​റി​ക്ക​ ​ഒ​ക്കെ​ ​ഹാ​സ്യ​ത്തി​ന് ​പു​തി​യ​ ​മാ​ന​ങ്ങ​ൾ​ ​ന​ൽ​കി​യ​ ​ക​ലാ​കാ​ര​ന്മാ​രാ​ണ്.​ ​പി​ന്നെ​ ​മാ​ള​ച്ചേ​ട്ട​ൻ.​ ​ശ​രി​ക്കും​ ​പ​റ​ഞ്ഞാ​ൽ​ ​ഇ​വ​രു​ടെ​യൊ​ക്കെ​ ​അ​ഭി​ന​യം​ക​ണ്ട് ​പ​ല​തും​ ​ഞാ​ൻ​ ​അ​നു​ക​രി​ക്കാ​നൊ​ക്കെ​ ​ശ്ര​മി​ച്ചി​ട്ടു​ണ്ട്.​ ​അ​ത്ര​യും​ ​പ്ര​തി​ഭ​യു​ള്ള​ ​ആ​ർ​ട്ടി​സ്റ്റു​ക​ളാ​ണ്.

e

മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​ഇ​ന്ദ്ര​ൻ​സ് ​എ​ന്ന​ ​ന​ട​ന് ​നേ​ടാ​ൻ​ ​സാ​ധി​ച്ച​ത്?
ഇ​പ്പോ​ഴും ​ ​പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​ഓ​രോ​ ​സി​നി​മ​ ​ചെ​യ്യു​മ്പോ​ഴും​ ​ഓ​രോ​ ​കാ​ര്യ​ങ്ങ​ളാ​ണ് ​പു​തു​താ​യി​ ​പ​ഠി​ക്കു​ന്ന​ത്.​ ​അ​ത് ​ഒ​രു​പ​ക്ഷേ​ ​സി​നി​മ​യു​ടെ​ ​സം​വി​ധാ​യ​ക​നി​ൽ​ ​നി​ന്നാ​യി​രി​ക്കാം,​ ​കൂ​ടെ​ ​അ​ഭി​ന​യി​ക്കു​ന്ന​വ​രി​ൽ​ ​നി​ന്നാ​യി​രി​ക്കാം.​ ​അ​ങ്ങ​നെ​ ​എ​പ്പോ​ഴും​ ​അ​ഭി​ന​യ​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​സ്വ​യം​ ​ന​വീ​ക​രി​ച്ചു​ ​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​പി​ന്നെ​ ​സി​നി​മ​യ്ക്ക് ​സം​ഭ​വി​ക്കു​ന്ന​ ​മാ​റ്റ​ങ്ങ​ളു​ണ്ട്.​ ​ആ​ ​മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ​ന​മു​ക്കും​ ​മാ​റ്റ​ങ്ങ​ൾ​ ​വ​രേ​ണ്ടി​വ​രും.​ ​ക​ഥ​യെ​ ​തി​രി​ച്ച​റി​ഞ്ഞു​ള്ള​ ​അ​ഭി​ന​യ​മാ​ണ് ​ഇ​ന്ന് ​സി​നി​മ​യ്‌​ക്കാ​വ​ശ്യം.​ ​ഇ​ന്ന് ​സി​നി​മ​യി​ലേ​ക്ക് ​ക​ട​ന്നു​വ​രു​ന്ന​ ​യു​വ​സം​വി​ധാ​യ​ക​രാ​ണെ​ങ്കി​ലും​ ​ന​ടീ​ന​ട​ന്മാ​രാ​ണെ​ങ്കി​ലും​ ​എ​ല്ലാ​വ​രും​ ​അ​ദ്ധ്വാ​നി​ക്കാ​ൻ​ ​മ​ടി​യി​ല്ലാ​ത്ത​വ​രാ​ണ്.​ ​ചെ​യ്യു​ന്ന​ ​ വ​ർ​ക്കി​നു​വേ​ണ്ടി​ ​എ​ത്ര​ത്തോ​ളം​ ​വേ​ണ​മെ​ങ്കി​ലും​ ​ക​ഷ്‌​ട​പ്പെ​ടാ​നു​ള്ള​ ​ഒ​രു​ ​മ​ന​സ് ​അ​വ​ർ​ക്കു​ണ്ട്.​ ​അ​ത് ​സി​നി​മ​യ്‌​ക്ക് ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്ന​ ​ഒ​രു​ ​കാ​ര്യ​മാ​ണ്.

എ​ന്തു​കൊ​ണ്ടാ​ണ് ​ ഇ​ന്ദ്ര​ൻ​സ് ​ സ്‌​മാ​ർ​ട്ട് ​ഫോ​ൺ​ ​ഉ​പ​യോ​ഗി​ക്കാ​ത്ത​ത്?
ഇ​ട​യ്‌​ക്ക് ​ഒ​ന്നു​ര​ണ്ടു​ ​ത​വ​ണ​ ​ശ്ര​മി​ച്ചു​നോ​ക്കി​യ​താ​ണ്.​ ​പ​ക്ഷേ​ ​അ​ത് ​എ​നി​ക്ക് ​ശ​രി​യാ​വി​ല്ല.​ ​സാ​ധാ​ര​ണ​ ​കീ​പാ​ഡ് ​ഫോ​ണാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​ഉ​പ​യോ​ഗ​ത്തി​ന് ​അ​താ​ണ് ​എ​ളു​പ്പം.​ ​ഇ​ട​യ്‌​ക്ക് ​ഫോ​ൺ​ ​കൈ​യി​ൽ​ ​നി​ന്നൊ​ക്കെ​ ​താ​ഴെ​ ​വീ​ഴും.​ ​സ്‌​മാ​ർ​ട്ട് ​ഫോ​ണാ​ണെ​ങ്കി​ൽ​ ​പി​ന്നെ​ ​അ​തും​ ​പ്ര​ശ്‌​ന​മ​ല്ലേ​?​ ​വി​വ​ര​ങ്ങ​ളൊ​ക്കെ​ ​അ​റി​യാ​ൻ​ ​പ​ത്ര​ങ്ങ​ളും​ ​വാ​രി​ക​ക​ളു​മൊ​ക്കെ​ ​വാ​യി​ക്കു​ന്ന​താ​ണ് ​ഇ​ഷ്‌​ടം.​ ​പി​ന്നെ​ ​വാ​ർ​ത്താ​ ​ചാ​ന​ലു​ക​ളും​ ​കാ​ണാ​റു​ണ്ട്.​ ​അ​തൊ​ക്കെ​ ത​ന്നെ​യാ​ണ് ​എ​നി​ക്ക് ​താ​ത്പ​ര്യം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, ACTOR INDRANS, INTERVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.