SignIn
Kerala Kaumudi Online
Thursday, 25 April 2024 8.56 PM IST

മികച്ച വരുമാനവും ആകർഷകമായ ജോലിയും; നഴ്‌സിംഗ് മിഡ്‌വൈഫറി പാസായവർക്ക് അയർലണ്ടിൽ തൊഴിൽ അവസരം

nurse

ഇന്ത്യയിൽ എവിടെ നിന്നും ബിഎസ്‌സി നഴ്‌സിംഗ് പരിശീലനം പൂർത്തിയാക്കിയവർക്ക് അയർലണ്ടിൽ ജോലിക്ക് അപേക്ഷിക്കാൻ അവസരം. ഓൺലൈനായി നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി ബോർഡ് രജിസ്‌ട്രേഷൻ വഴിയാണ് ഈ അവസരം.

നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി ബോർഡ് രജിസ്‌ട്രേഷൻ എന്നത് അയർലൻഡിനു പുറത്തെ രാജ്യങ്ങളിൽ പരിശീലനം ലഭിച്ച നഴ്‌സ്, മിഡ്‌വൈഫ് എന്നിവർക്ക് അയർലണ്ടിൽ ജോലിചെയ്യാൻ ആവശ്യമായുള്ള രജിസ്‌ട്രേഷനാണ്. 2020 സെപ്‌തംബർ മുതൽ പൂർണ്ണമായും ഓൺലൈൻ ആയാണ് ഇതിനുള‌ള രജിസ്‌ട്രേഷൻ നടത്തപ്പെടുന്നത്.


എൻ‌എം‌ബി‌ഐ രജിസ്‌റ്റർ ചെയ്യുമ്പോൾ പൂർണ്ണമായും ശരിയാണെന്ന് ഉറപ്പുള്ള വിവരങ്ങൾ മാത്രമേ ഉൾപെടുത്താവൂ. വിദ്യാഭ്യാസയോഗ്യതയും, പഠിച്ചതും ജോലിചെയ്തതുമായ സ്ഥാപനങ്ങളും, ഇയർ ഗ്യാപ് ഉൾപ്പെടെയുള്ള കാര്യങ്ങളും സത്യസന്ധമായിരിക്കണം. അല്ലാത്തപക്ഷം, ഈ വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ പിന്നീട് ഒരു യൂറോപ്പ്യൻ രാജ്യത്തും ജോലി ചെയ്യാൻ കഴിയില്ല. കാരണം ഈ രേഖകൾ യൂറോപ്പ്യൻ യൂണിയനിലുള്ള മറ്റു രാജ്യങ്ങളുമായി ഇന്റർനെറ്റ് മാർക്കറ്റിംഗ് സിസ്‌റ്റം പങ്കുവയ്ക്കുന്നു. കൂടാതെ ഗർഡ എന്ന ലോക്കൽ പോലീസ് വകുപ്പിലേയ്ക്കും ഈ വിവരങ്ങൾ എൻ‌എം‌ബി‌ഐ കൈമാറും. ഇതുവഴി എല്ലാ യൂറോപ്പ്യൻ രാജ്യങ്ങളിലും ജോലി ചെയ്യാനുള്ള അവസരം നഷ്ടമാകും.

എൻ‌എം‌ബി‌ഐയിൽ നഴ്സായി രജിസ്റ്റർ ചെയ്യാനായി മൂന്ന് പാത്ത്‌വേകളാണ് ഉള‌ളത്. ഇതിൽ പാത്ത്‌വേ മൂന്നിലാണ് ഇന്ത്യയിൽ പഠനം പൂർത്തീകരിച്ച നഴ്സുമാർക്കു രജിസ്റ്റർ ചെയ്യാൻ കഴിയുന്നത്.പാത്ത്‌വേ മൂന്നിലാണ് ഐഇ‌എൽ‌ടി‌എസ്/ ഒഇടി ഇംഗ്ലീഷ് ഭാഷ പരീക്ഷകൾ ഉൾപ്പെടുന്നത്.

അയർലണ്ടിൽ ഐഇ‌എൽ‌ടി‌എസിന് എല്ലാം ചേർന്ന് 7 സ്‌കോർ വേണം. 4 മൊഡ്യൂളിൽ
ഏതെങ്കിലും 3 മോഡ്യൂളിന് 7 ഉം ഒന്നിന് 6.5 ആയാലും കുഴപ്പമില്ല. അതുപോലെതന്നെ ഒഇടിക്ക് 4 മൊഡ്യൂളിൽ ഏതെങ്കിലും 3 മോഡ്യൂളിന് ബി ഗ്രേഡും ഉം ഒന്നിന് സി പ്ളസ് ഗ്രേഡ് ആയാലും കുഴപ്പമില്ല. അത്‌പോലെ തന്നെ ക്ളബിംഗ് പറ്റില്ല. അതായത് ഒരു തവണത്തെ പരീക്ഷയിൽ തന്നെ
എല്ലാ വിഭാഗത്തിനും യോഗ്യത നേടണം. കൂടാതെ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.

രണ്ട് തരം പ്രക്രിയ വഴിയാണ് ഇതിന് അപേക്ഷിക്കേണ്ടത്
1. റെക്കഗ്‌നേഷൻ പ്രോസസ്
2. രെജിസ്ട്രേഷൻ പ്രോസസ്
റെക്കഗ്‌നേഷൻ പ്രോസസിൽ ആണ് ഡിഎൽ (ഡിസിഷൻ ലെറ്റർ) നു ആവശ്യമായ
കാര്യങ്ങൾ ചെയ്യുന്നത്. ഡിഎൽ ലഭിച്ച് ഒരു വർഷത്തിനുള്ളിൽ പരീക്ഷ പാസ്സായെങ്കിൽ മാത്രമേ ജോലിക്ക് പ്രവേശിക്കാൻ സാധിക്കൂ. 2 തവണ മാത്രമാണ് പരീക്ഷയ്ക്ക് അവസരം ഉള്ളത്.


അഡാപ്‌റ്റീവ് ടെസ്റ്റിനായി അയർലണ്ടിലെ ഹോസ്പിറ്റലിൽ 6 ആഴ്ചത്തെ പരിശീലനം ആവശ്യമാണ്. അഡാപ്റ്റീവ് അല്ലെങ്കിൽ ആറ്റി‌റ്റ്യൂഡ് ടെസ്റ്റ് വിജയച്ചതിനു
ശേഷമേ അയർലണ്ടിൽ രജിസ്റ്റേർഡ് നേഴ്സായി ജോലിക്ക് പ്രവേശിക്കാൻ സാധിക്കൂക..

രജിസ്‌ട്രേഷൻ നടപടികൾക്കായി അയയ്ക്കുന്ന വിവരങ്ങൾ പൂർണ്ണമായും ശരിയായിട്ടുള്ളതായിരിക്കണം. തെറ്റായ വിവരങ്ങൾ അയയ്ക്കുന്നത് വഴി എല്ലാ യൂറോപ്പ്യൻ രാജ്യങ്ങളിലും ജോലി ചെയ്യാനുള്ള നിങ്ങളുടെ അവസരം നഷ്ടപ്പെടുന്നു. കാരണം അവിടുത്തെ
സർക്കാർ നിങ്ങൾ അയയ്ക്കുന്ന രേഖകൾ എല്ലാം പരിശോധിച്ച് ശരിയാണെന്നു ഉറപ്പാക്കുന്നതാണ്.
23,51,245 മുതൽ 33,96,114 വരെയാണ് അയർലൻഡിൽ നഴ്സുമാരുടെ ശരാശരി വാർഷിക വരുമാനം. ഇത് കൂടാതെ പൊതുഅവധി ദിവസങ്ങൾ, രാത്രിയിലെ ജോലി, വാരാന്ത്യത്തിലെ ജോലി
എന്നിവയ്ക്ക് അധിക വരുമാനവും ഞായറാഴ്ചകളിലെ ജോലിക്ക് ഇരട്ടി വരുമാനവുമടക്കം മികച്ച വരുമാനം നേടാൻ കഴിയുന്നു എന്നതും നഴ്സുമാരെ അയർലാന്റിലേയ്ക്ക് ആകർഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും, ജോലി സാധ്യതകൾ അറിയുന്നതിനും www.affiniks.com അല്ലെങ്കിൽ വാട്‌സാപ്പിൽ താഴെ കാണുന്ന ലിങ്ക് വഴി ചേരാം.

https://chat.whatsapp.com/Evl0OObWD2hJcRwE3GPon1

https://chat.whatsapp.com/FvaLfnt7Y7y5HsbCJSyreJ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, NURSE, MIDWIFE, IRLAND
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.