SignIn
Kerala Kaumudi Online
Saturday, 16 October 2021 4.58 PM IST

കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്ത് സമ്പൂർ‌ണ അടച്ചിടൽ പ്രായോഗികമല്ല, രണ്ടാഴ്ചയ്ക്കുള്ളിൽ കൊവിഡ് നിയന്ത്രണത്തിലാവണമെന്ന് മുഖ്യമന്ത്രി

cm

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സമ്പൂർണ ലോക്ക്ഡൗൺ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.. കൊവിഡ് പ്രതിരോധം വിലയിരുത്തുന്നതിന് വിളിച്ചുചേർത്ത തദ്ദേശപ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ വാര്‍ഡുതല സമിതികള്‍ പുറകോട്ട് പോയെന്നും മുഖ്യമന്ത്രി വിമർശിച്ചു. കൊവിഡ് രണ്ടാഴ്ചയ്ക്കുള്ളില്‍ നിയന്ത്രണത്തിലാവണം, രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് കൊണ്ടുവരാനാവണം. അതിനായി തദ്ദേശസ്ഥാപനങ്ങള്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

ഒരു ഘട്ടംവരെ വാര്‍ഡുതല സമിതികള്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ വാര്‍ഡുതല സമിതികള്‍ പുറകിലോട്ട് പോയി. ജാഗ്രതയില്‍ കുറവ് വന്നു. അത് ശക്തമാക്കണം. വാര്‍ഡുതല സമിതികളില്‍ പൊലീസിന്റെ സാന്നിദ്ധ്യമുണ്ടാവണം.. നിരീക്ഷണങ്ങളില്‍ ഇരിക്കേണ്ട പലരും പുറത്തിറങ്ങി നടക്കുകയാണ്. അവരെ നിരീക്ഷിക്കാനായി അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കണം. അവരില്‍ നിന്ന് പിഴ ഈടാക്കണം. പ്രത്യേക ക്വാറന്റീന്‍ കേന്ദ്രങ്ങളിലാക്കണം. ക്വാറന്റീന്‍ ചെലവ് അവരില്‍ നിന്ന് ഈടാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.സി.എഫ്.എല്‍.ടി.സികള്‍ പലയിടത്തും നിര്‍ജീവമാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് അത് നടത്തിക്കാന്‍ സാമ്പത്തിക പ്രയാസമുണ്ടെങ്കില്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID, CM PINARAYI VOJAYAN, LOCKDOWN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.