സംവിധാനം കണ്ണൻ താമരക്കുളം
അനൂപ് മേനോനും പ്രകാശ് രാജും ഒന്നിക്കുന്ന വരാൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്നു.വലിയ കാൻവാസിൽ ഒരുങ്ങുന്ന വരാലിൽ രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, സണ്ണിവയ്ൻ എന്നിവരാണ് മറ്റു താരങ്ങൾ.അനൂപ് മേനോനാണ് വരാലിന്റെ തിരക്കഥാകൃത്ത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത തിങ്കൾ മുതൽ വെള്ളിവരെ, ചാണക്യതന്ത്രം,വിധി എന്നീ ചിത്രങ്ങളിൽ അനൂപ് മേനോൻ അഭിനയിച്ചിരുന്നു. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം ടൈം ആഡ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ പി.എ. സെബാസ്റ്റ്യനാണ് നിർമ്മിക്കുന്നത്. ചിത്രീകരണം ഈമാസം എറണാകുളം, തിരുവനന്തപുരം, പീരുമേട് എന്നിവിടങ്ങളിലായി ആരംഭിക്കും. രവിചന്ദ്രനാണ് ഛായാഗ്രഹണം. എൻ.എം. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. പ്രോജക്ട് കോ-ഓർഡിനേറ്റർ അജിത് പെരുമ്പള്ളി, അതേസമയം കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത വിധി, ഉടുമ്പ് എന്നീ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു.അർജനും നിക്കി ഗൽറാണിയും പ്രധാന വേഷത്തിൽ എത്തുന്ന വിരുന്ന് ചിത്രീകരണഘട്ടത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |