തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് എഡ്യുക്കേഷനിൽ (കേഡർ) അഞ്ചു തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഐ.ടി ട്രെയിനർ തസ്തികയിലേക്ക് എൻജിനിയറിംഗ് ബിരുദവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രോഗ്രാം കോർഡിനേറ്റർ ഒഴിവിലേക്ക് ബിരുദവും പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായവർ info@cadrre.org എന്ന വിലാസത്തിൽ ഒരാഴ്ചയ്ക്കകം അപേക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |