പാലാ: ഇല്ലിക്കൽ കല്ലിൽ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മാണി സി കാപ്പൻ എം.എൽ.എ സമർപ്പിച്ച പദ്ധതിയ്ക്ക് സർക്കാർ അംഗീകാരം. സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചു. ഇല്ലിക്കൽ കല്ലിൽ നടപ്പാത, ഫെൻസിംഗ്, ഹാൻഡ് റെയിൽ തുടങ്ങിയവ സ്ഥാപിക്കാനാണ് തുക അനുവദിച്ചത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നടപടിക്രമങ്ങൾക്കു തുടക്കമായതായും , കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും എം.എൽ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |