SignIn
Kerala Kaumudi Online
Friday, 03 December 2021 5.39 AM IST

മരംമുറി കേസിൽ പ്രതികളെ സഹായിച്ചോ,​ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം,​ പ്രത്യേക ഉത്തരവിറക്കി സർക്കാർ

m

തിരുവനന്തപുരം: മരംമുറി കേസിൽ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കി. നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ തലവൻ എ.ഡി.ജി.പി ശ്രീജിത്തിന്‍റെ ശുപാ‍ർശയിലാണ് പ്രത്യേക ഉത്തരവിറക്കിയത്.

വിജിലൻസ് ഉദ്യോഗസ്ഥർ കൂടി അടങ്ങിയ സംഘമാണ് ഇപ്പോ‌ള്‍ കേസ് അന്വേഷിക്കുന്നത്. എന്നാൽ ഉദ്യോഗസ്ഥർ മരംമുറിയിൽ പ്രതികളെ സഹായിക്കാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയോ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയോ ചെയ്യണമെന്ന് അന്വേഷിക്കാൻ പ്രത്യേക ഉത്തരവ് വേണമെന്നായിരുന്നു ആവശ്യം. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ശുപാർശ സമർപ്പിച്ചത്. ഈ ശുപാർശയാണ് മുഖ്യമന്ത്രി അംഗീകരിച്ചത്. നിലവിൽ നാല് സ‍ർക്കാർ ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരിക്കുന്നത്. കൂടുതൽ റവന്യൂ ഉദ്യോഗസ്ഥർ- വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തും. വിജിലൻസ് ഉദ്യോഗസ്ഥർ കൂടി അടങ്ങിയ പ്രത്യേക സംഘമാകും അന്വേഷിക്കുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VIGILANCE ENQURIY, MUTTIL, 100 ACRE, 100 DAYS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.