മണർകാട് : തിരുവഞ്ചൂർ - പാമ്പാടി ബ്ലോക്ക് ക്ഷീര കർഷക ക്ഷേമനിധി സമ്പൂർണ അംഗത്വ കാമ്പയിൻ ഉദ്ഘാടനവും കർഷക സമ്പർക്ക പരിപാടിയും നടന്നു. മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.ബിജു ഉദ്ഘാടനം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം രാജീവ് രവീന്ദ്രൻ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു, ക്ഷേമനിധി ബോർഡ് അംഗം സോണി ഇടക്കൽ, ക്വാളിറ്റി കൺട്രോളർ ഓഫീസർ ജാക്വലിൻ ഡൊമിനിക്, ക്ഷീരവികസന ഓഫീസർ വിജി വിശ്വനാഥ്, ക്ഷീരസംഘം പ്രസിഡന്റ് ഫിലിപ്പ് സ്കറിയ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |