SignIn
Kerala Kaumudi Online
Thursday, 25 April 2024 4.13 AM IST

മുക്കം ബാങ്ക് ഭരണസമിതിയുടെ സസ്‌പെൻഷൻ കാലാവധി നീട്ടി

mukkam
മുക്കം സഹകരണ ബാങ്കിനു മുന്നിൽ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ ധ‌ർണ

മുക്കം: മുക്കം സർവിസ് സഹകരണ ബാങ്ക് ഭരണസമിതിയുടെ സസ്‌പെൻഷൻ കാലാവധി സെപ്തംബർ 30 വരെ ദീർഘിപ്പിച്ച് ജോയന്റ് രജിസ്ട്രാർ ഉത്തരവിറക്കി. നിലവിൽ ഭരണച്ചുമതലയുള്ള അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ കാലാവധിയും ഇതിനൊപ്പം 30 വരെയാക്കി.

ഹൈക്കോടതി ഉത്തരവു പ്രകാരം യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതോടെയായിരുന്നു സസ്‌പെൻഷൻ. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് ഭരണസമിതി അംഗങ്ങൾക്ക് വിശദീകരണം ബോധിപ്പിക്കാൻ 22 ന് സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ ഹിയറിംഗ് വിളിച്ചിട്ടുണ്ട്.

കോടതി വിധിയും ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവുകളും ലംഘിച്ച് പാർട്ട് ടൈം സ്വീപ്പർ, അറ്റൻഡർ, പ്യൂൺ തസ്തികകളിൽ 2018 ൽ നിയമനം നടത്തിയതായി പരിശോധന റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതിയിൽ കേസു നടത്താൻ വലിയ തുക ചെലവഴിച്ചതായും ഹാജരാവാത്ത വക്കീലിന്റെ പേരിൽ പോലും പണം പിൻവലിച്ചതായും ചൂണ്ടിക്കാണിക്കുന്നുണ്ട്. ബാങ്ക് ഹെഡ് ഓഫീസ് കെട്ടിട നിർമ്മാണത്തിന് 70 ലക്ഷം രൂപ അധികം ചെലവഴിച്ചത് ഭരണസമിതി തീരുമാനമില്ലാതെയാണ്. ബാങ്കിന്റെ വളം ഡിപ്പോയിൽ കണക്കുകുകൾ കൃത്യമായി എഴുതി സൂക്ഷിക്കാതെ പണം ഉദ്യോഗസ്ഥൻ കൈവശം വച്ചതായി കണ്ടെത്താൻ കഴിഞ്ഞു. കണക്കിൽ അഞ്ചു ലക്ഷം രൂപയുടെ കുറവുണ്ട്. ഒരു കോടി രൂപയിലേറെ ചെലവിട്ട് കമ്പ്യൂട്ടർ ഉപകരണങ്ങൾ വാങ്ങിയതും അനുമതിയില്ലാതെയായിരുന്നു. വായ്പ വിതരണത്തിൽ കുറവ് വന്നിട്ടുണ്ട്. രജിസ്ട്രാറുടെ സർക്കുലറുകൾക്ക് വിരുദ്ധമായി മിനുട്സ് ബുക്കിൽ വെട്ടിത്തിരുത്തലുകൾ വരുത്തി.

പ്രസിഡന്റും വൈസ് പ്രസിഡന്റുമുൾപ്പെടെ ഡയറക്ടർമാർ ഒരേ വസ്തുവിന്റെ പണയത്തിന്മേൽ പല വായ്പകൾ എടുത്തതായി ബോദ്ധ്യപ്പെട്ടിട്ടുണ്ട്. വായ്പയിലെ പലിശയിനത്തിൽ ഭീമമായ തുക അടയ്ക്കാൻ ബാക്കിയുണ്ട്. കുടിശികക്കാരായ അംഗങ്ങൾ സഹകരണ ചട്ടപ്രകാരം അയോഗ്യരാണന്നും 61 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

ബാ​ങ്കി​നു​ ​മു​ന്നി​ൽ​ ​യു.​ഡി.​എ​ഫ് ​സ​മ​രം

മു​ക്കം​:​ ​നി​യ​മ​പ്ര​കാ​രം​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​മു​ക്കം​ ​സ​ർ​വി​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​ഭ​ര​ണ​സ​മി​തി​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്ത് ​അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ​ക​മ്മി​റ്റി​യെ​ ​നി​യോ​ഗി​ച്ച​ ​ജോ​യി​ന്റ് ​ര​ജി​സ്ട്രാ​റു​ടെ​ ​ന​ട​പ​ടി​യി​ലും​ ​ബാ​ങ്കി​ലെ​ ​സ്ഥി​ര​ജീ​വ​ന​ക്കാ​രാ​യ​ ​ആ​റു​ ​പേ​രെ​യും​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​സെ​ക്യൂ​രി​റ്റി​ ​ജീ​വ​ന​ക്കാ​രെ​യും​ ​പി​രി​ച്ചു​വി​ട്ട​തി​ലും​ ​പ്ര​തി​ഷേ​ധി​ച്ച് ​യു.​ഡി.​എ​ഫ്.​ ​മു​ക്കം​ ​ന​ഗ​ര​സ​ഭ​ ​ക​മ്മ​റ്റി​ ​ബാ​ങ്കി​ന് ​മു​ന്നി​ൽ​ ​ധ​ർ​ണ​ ​ന​ട​ത്തി.
ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബാ​ബു​ ​പൈ​ക്കാ​ട്ടി​ൽ​ ​സ​മ​രം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ടി.​ടി​ ​സു​ലൈ​മാ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സി.​കെ​ ​കാ​സിം,​ ​എം.​ ​ടി.​ ​അ​ഷ്റ​ഫ്,​ ​ദാ​വൂ​ദ് ​മു​ത്താ​ലം,​ ​നി​ഷാ​ബ് ​മു​ല്ലോ​ളി​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.