SignIn
Kerala Kaumudi Online
Friday, 29 March 2024 4.00 PM IST

കൊവിഡ് പ്രതിരോധ ഏകോപനത്തിന് രൂപീകരിച്ച പദ്ധതി: 'മാഷ്' നിർത്തി ; ഇനി സ്കൂളുകളിലേക്ക് മടങ്ങും

mash
കാസർകോട്ടെ മാഷ് പദ്ധതിയിൽ അംഗങ്ങളായ അദ്ധ്യാപികമാർ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ

കാസർകോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിലൂടെ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ കാസർകോട്ടെ 'മാഷ് ' ( (Masters Against Anti Social Humans) പദ്ധതി നിർത്തി. ഇതോടെ കൊവിഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അദ്ധ്യാപകർ അവരവരുടെ സ്കൂളുകളിലേക്ക് മടങ്ങും.

കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് അദ്ധ്യാപകരെ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. അനിവാര്യമാകുന്ന പക്ഷം വീണ്ടും ആരംഭിക്കാമെന്ന നിർദ്ദേശത്തോടെയാണ് അദ്ധ്യാപകരെ മാഷ് ഡ്യുട്ടിയിൽ നിന്നും ഒഴിവാക്കുന്നത്. ഓൺലൈൻ ക്‌ളാസുകൾ സജീവമാക്കുകയും സ്കൂളുകൾ തുറക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മാഷ് ഡ്യുട്ടി നിർത്തുന്നത്. എന്നാൽ കൊവിഡ് ഡ്യുട്ടിയിലുള്ള സെക്ടർ മജിസ്‌ട്രേറ്റർമാരെ നിലനിർത്തിയിട്ടുണ്ട്. സെക്ടർ മജിസ്‌ട്രേറ്റുമാരായി ഗസറ്റഡ് റാങ്കിലുള്ള അദ്ധ്യാപകരോടൊപ്പം മറ്റു സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും സേവനം അനുഷ്ഠിക്കുന്നത് കണക്കിലെടുത്താണ് ആ സംവിധാനം നിലനിർത്തുന്നത്.

മറക്കില്ല ,ആ സേവനകാലം

ഒരുവർഷം മുമ്പ് കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായതോടെ ഗ്രാമീണ മേഖലയിൽ രോഗ നിയന്ത്രണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ മുൻ ജില്ലാ കളക്ടർ ഡി. സജിത് ബാബുവാണ് 'മാഷ്' പദ്ധതിക്ക് തുടക്കം കുറിച്ചത്.സാമൂഹിക അകലം പാലിക്കേണ്ടതിനെപ്പറ്റിയും മാസ്ക്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പൊതുജനങ്ങളെയും വ്യാപാരി സമൂഹത്തെയും ബോധവൽക്കരിക്കുക എന്നതായിരുന്നു മാഷ് നോഡൽ ഓഫീസർമാരുടെ മുഖ്യ ചുമതല. പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിയ ഈ പദ്ധതി ഒന്നാം തരംഗത്തിന്റെ കാലത്ത് വൻ വിജയമായിരുന്നു.1600 അദ്ധ്യാപകരെയാണ് തുടക്കത്തിൽ ഇതിനായി അണിനിരത്തിയത്. എന്നാൽ പിന്നീട് 3500 ഓളം അദ്ധ്യാപകർ പദ്ധതിയുടെ ഭാഗമായി. കളക്ടറുടെ കീഴിൽ പദ്ധതി നിരീക്ഷണത്തിന് ഡെപ്യുട്ടി തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥനും ജില്ലാ കോ ഓർഡിനേറ്ററും ഡി .ഡി. ഇ യും ഉണ്ടായിരുന്നു. ഇതിന് പുറമെ പഞ്ചായത്തുകളിലും കോ ഓഡിനേറ്റർമാരെ വച്ചു.

അദ്ധ്യാപകർ വലിയ സേവനമാണ് ഇതുവരെ നടത്തിയത്. എല്ലാം ഓപ്പൺ ആയതോടെ മാഷ് ഡ്യുട്ടിക്ക് പ്രസക്തി കുറഞ്ഞിരുന്നു. വാർഡ് സമിതിയുമായി ബന്ധപ്പെട്ട് അദ്ധ്യാപകർ പ്രവർത്തിക്കും.

ദിലീപ് കുമാർ,ജില്ലാ കോ ഓഡിനേറ്റർ

കൊവിഡ് പ്രതിരോധത്തിൽ അദ്ധ്യാപകരുടെ സേവനം വിലമതിക്കാൻ കഴിയാത്തയിരുന്നു. അന്നത്തെ കളക്ടർ ഡോ. ഡി. സജിത് ബാബു മാഷ് പദ്ധതി ആവിഷ്ക്കരിച്ച് മുഴുവൻ അദ്ധ്യാപകരെയും വാർഡുകളിൽ ഇറക്കുകയായിരുന്നു

ഡോ.വത്സൻ പിലിക്കോട് ( വിദ്യാഭ്യാസ വിദഗ്ദ്ധൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.