പട്ടാമ്പി: കൂറ്റനാട് നാഗലശ്ശേരി പഞ്ചായത്ത് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് സെന്ററിൽ കെ.എസ്.ആർ.ടി.സിയുടെ 'സ്റ്റേ സെന്റർ' ഇന്ന് രാവിലെ 7.30ന് സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. രാവിലെ 7.30ന് കൂറ്റനാട് നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കുള്ള ബസ് ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ സ്റ്റേ സെന്റർ പ്രവർത്തനമാരംഭിക്കും. തുടർന്ന് പാലക്കാട്ടേക്കുള്ള മറ്റൊരു ബസ് സർവീസ് കൂടി ഇവടെനിന്നും തുടക്കമാവും. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ.ഉബൈദ് പങ്കെടുക്കും.
മെഡിക്കൽ കോളേജിലേക്കുള്ള ബസ് സർവീസ് ഏറെക്കാലമായി ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമായിരുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യം പഞ്ചായത്ത് ഒരുക്കാമെന്ന് സമ്മതിച്ചതോടെയാണ് കൂറ്റനാട് സ്റ്റേ സെന്റർ യാഥാർത്ഥ്യമായത്. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഇത്തരം സ്റ്റേ സെന്റർ ആരംഭിക്കുന്നത്. സ്പീക്കർ എം.ബി.രാജേഷിന്റെ ഇടപെടലിനെ തുടർന്ന് നേരത്തെ കുറ്റിപ്പുറത്തേക്കും, കാടാമ്പുഴയലേക്കുമായി മൂന്ന് ബസ് സർവീസുകൾ ആരംഭിച്ചിരുന്നു. കൂടുതൽ സർവീസുകൾ വരും ദിവസങ്ങളിൽ ആരംഭിക്കും.
ബസ് സർവീസുകൾ
രാവിലെ 5.15ന് കൂറ്റനാട് - കുറ്റിപ്പുറം (മേഴത്തൂർ, തൃത്താല, കൂടല്ലൂർ, കുമ്പിടി വഴി)
രാവിലെ 6.30ന് കുറ്റിപ്പുറം - കൂറ്റനാട് - മെഡിക്കൽ കോളേജ് (കുമ്പിടി, കൂടല്ലൂർ, തൃത്താല, മേഴത്തൂർ, കൂറ്റനാട്, പെരങ്ങോട്, കറുകപ്പുത്തൂർ, നെല്ലുവായ്, മങ്ങാട്, അത്താണി, മെഡിക്കൽ കോളേജ് വഴി)
വൈകീട്ട് 5ന് മെഡിക്കൽ കോളേജ് - കൂറ്റനാട് - കുറ്റിപ്പുറം (അത്താണി, മങ്ങാട്, നെല്ലുവായ്, കറുകപ്പുത്തൂർ, പെരങ്ങോട്, കൂറ്റനാട്, മേഴത്തൂർ, തൃത്താല, കൂടല്ലൂർ, കുമ്പിടി വഴി)
വൈകീട്ട് 7.15ന് കുറ്റിപ്പുറം- കൂറ്റനാട് (കുമ്പിടി, കൂടല്ലൂർ, തൃത്താല, മേഴത്തൂർ, വഴി)
രാവിലെ 5ന് കൂറ്റനാട്- പാലക്കാട് (പട്ടാമ്പി, ഒറ്റപ്പാലം വഴി)
വൈകീട്ട് 8.30ന് പാലക്കാട്- കൂറ്റനാട് (ഒറ്റപ്പാലം, പട്ടാമ്പി വഴി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |