SignIn
Kerala Kaumudi Online
Thursday, 25 April 2024 4.08 AM IST

ഒരുമിച്ചു നിൽക്കണം : പി.ജെ.കുര്യൻ

ss

ഡി.സി.സി. പ്രസിഡന്റായി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ചുമതലയേറ്റു

പത്തനംതിട്ട: ജില്ലയിലെ കോൺഗ്രസിനെ ചിട്ടയോടെ നയിക്കാൻ കഴിവുള്ള നേതാവാണ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലെന്ന് രാഷ്ട്രീയകാര്യ സമിതിയംഗം പ്രൊഫ.പി.ജെ.കുര്യൻ പറഞ്ഞു. പുതിയ ഡി.സി.സി പ്രസിഡന്റായി സതീഷ് കൊച്ചുപറമ്പിൽ സ്ഥാനമേൽക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഘടനാ പ്രവർത്തനത്തിൽ പാളിച്ചയോ പിഴവുകളോ പറ്റാത്തയാളാണ് സതീഷ് കൊച്ചു പറമ്പിൽ. പാർട്ടി പ്രവർത്തകർ ഒരുമിച്ച് നിന്നാൽ ഒട്ടേറെ കാര്യങ്ങൾ നേടിയെടുക്കാമെന്ന് പി.ജെ.കുര്യൻ പറഞ്ഞു.

കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, ആന്റോ ആന്റണി എം.പി, മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ്, മുൻ മന്ത്രി പന്തളം സുധാകരൻ, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് കൺവീനർ എ. ഷംസുദ്ദീൻ, കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. എൻ. ഷൈലാജ്, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, ഹരികുമാർ പൂതങ്കര, വി. ആർ.സോജി, എസ്.വി പ്രസന്നകുമാർ, എം.എസ്.സിജു, റെജി പൂവത്തൂർ,കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ ജോർജ് മാമ്മൻ കൊണ്ടൂർ, അഡ്വ. റജി തോമസ്, അഡ്വ. ജയവർമ്മ, തോപ്പിൽ ഗോപകുമാർ, കെ.കെ.റോയ്സൺ, തിരുവല്ല നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ, മഹിളാ കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് അരുന്ധതി അശോക്, മത്സ്യത്തൊഴിലാളി കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡന്റ് അംജിത്ത് അടൂർ, ജവഹർ ബാലമഞ്ച് ജില്ലാ ചെയർമാൻ തട്ടയിൽ ഹരികുമാർ, കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം ജില്ലാ ചെയർമാൻ ഷാജി കുളനട, ഗസറ്റഡ് ഒാഫീസേഴ്സ് യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി ബി.രമേശൻ, കോൺഗ്രസ് കവിയൂർ മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലം, തുമ്പമൺ മണ്ഡലം പ്രസിഡന്റ് ഉമ്മൻ കാലായിൽ, കെ.പി.സി.സി പബ്ലിക് പോളിസി ചെയർമാൻ ജെ.എസ്. അടൂർ, തുടങ്ങിയവർ പ്രസംഗിച്ചു.

ബൂത്ത് കമ്മിറ്റികൾ ശക്തമാക്കും:
സതീഷ് കൊച്ചുപറമ്പിൽ

പത്തനംതിട്ട: ജില്ലയിൽ കോൺഗ്രസിന്റെ ബൂത്ത്, വാർഡ് കമ്മിറ്റികൾ ശക്തമാക്കുന്നതിനാണ് തന്റെ ആദ്യ പരിഗണനയെന്ന് പുതിയ ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ തിരിച്ചടികളെക്കുറിച്ച് വിശദമായി പഠിക്കും. കോൺഗ്രസ് അതിന്റെ പ്രതാപം വീണ്ടെടുക്കും. താഴെത്തട്ടിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അതും പരിഹരിക്കും.
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നേതാക്കളെ അനാവശ്യമായി വിമർശിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.
ജില്ലയിൽ അഞ്ച് നിയമസഭാ സീറ്റുകളും നഷ്ടമായതിന്റെ ഉത്തരവാദിത്തം നേതാക്കളുടെ തലയിൽ മാത്രം കെട്ടിവയ്ക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

ഒറ്റപ്പെടുത്താൻ ശ്രമിച്ചു: ബാബു ജോർജ്

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ പേരിൽ പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താൻ ചിലർ ശ്രമിച്ചതായി സ്ഥാനമൊഴിഞ്ഞ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു. കുട്ടികളെക്കൊണ്ട് ഫേസ് ബുക്ക് പോസ്റ്റിട്ട് അധിക്ഷേപിച്ചു. ആരെയും ഉപദ്രവിച്ചിട്ടില്ലാത്ത നേതാവാണ് സതീഷ് കൊച്ചു പറമ്പിൽ. അദ്ദേഹം എല്ലാവരെയും സഹായിച്ചിട്ടേയുള്ളൂ. പാർട്ടിയെ കരുത്തോടെ മുന്നോട്ടു നയിക്കാൻ പ്രാപ്തിയുള്ള നേതാവാണ് സതീഷ് കൊച്ചു പറമ്പിലെന്ന് ബാബു ജോർജ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.