കോന്നി: അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത് കുടിശികയായവർക്ക് നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പാ കണക്ക് അവസാനിപ്പിക്കുന്നതിന് സെപ്തംബർ 30 വരെ സമയം അനുവദിക്കുന്നതിന് ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. . പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. രഘുനാഥ് ഇടത്തിട്ട, ജോജു വർഗീസ്, വിജയവിൽസൺ, കെ.പി. നസീർ, ബിജു. പി.വി, എം.കെ പ്രഭാകരൻ, മാത്യു വർഗീസ്, മോനിക്കുട്ടി ദാനിയേൽ, അനിത എസ് കുമാർ, ടി ശ്യാമള., സലിൽ വയലാത്തല എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |