കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ടോയ്ലെറ്റിൽ പതിനേഴുകാരി മാസം തികയാതെ പ്രസവിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി. മനോജ് കുമാർ സ്വമേധയാണ് കേസെടുത്തത്. എറണാകുളം ജില്ലാ ബാല സംരക്ഷണ ഓഫീസർ, സൗത്ത് പൊലീസ് എസ്.എച്ച്.ഒ, ജില്ലാ പൊലീസ് മേധാവി എന്നിവരോട് സെപ്തംബർ 22 നകം റിപ്പോർട്ട് നൽകാനും കമ്മിഷൻ നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |