SignIn
Kerala Kaumudi Online
Thursday, 25 April 2024 8.00 PM IST

നെൽ കർഷകർക്ക് പി.ആർ.എസ് വായ്‌പയുമായി ധനലക്ഷ്‌മി ബാങ്ക്

dhanlaxmi-bank

തൃശൂർ: ധനലക്ഷ്‌മി ബാങ്ക്, സപ്ളൈകോയുമായി ചേർന്ന് നെൽ കർഷകർക്കായി പി.ആർ.എസ് വായ്‌പാപദ്ധതി നടപ്പാക്കുന്നു. ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ ബാങ്കിന്റെ റീട്ടെയിൽ അസെറ്റ് ഹെഡ് പി.എച്ച്. ബിജുകുമാർ, റീജിയണൽ ഹെഡ് എറണാകുളം രാജേഷ് പുരുഷോത്തമൻ, സപ്ലൈകോ അഡിഷണൽ ജനറൽ മാനേജർ പി.എസ്. അനിൽ, ദിൻകർ എന്നിവർ സന്നിഹിതരായിരുന്നു.

പദ്ധതിയിലൂടെ സപ്ളൈകോയിൽ രജിസ്‌റ്റർ ചെയ്യുന്ന നെൽ കർഷകർക്ക് ധനലക്ഷ്മി ബാങ്കിന്റെ തിരഞ്ഞെടുത്ത ശാഖകളിലൂടെ ലളിതമായ നടപടിക്രമങ്ങളോടെ വായ്‌പ ലഭ്യമാക്കും. സപ്ളൈകോ നെല്ല് സംഭരിച്ച ശേഷം കർഷകർക്ക് നൽകുന്ന രസീതിൽ (പി.ആർ.എസ്) നിർദേശിച്ച തുക പൂർണമായും വായ്‌പയായി ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DHANLAXMI BANK, PADDY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.