കൊച്ചി: മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച നിർമ്മാതാക്കളായ ബാബു-നജീബ് കൂട്ടുകെട്ടിലെ നജീബ് (60) ദുബായിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്കാരം നടത്തി.
മലപ്പുറം ഹാജി മഹാനായ ജോജി, സുന്ദരി നീയും സുന്ദരൻ ഞാനും, പടനായകൻ, മേലേവാര്യത്തെ മാലാഖ കുട്ടികൾ എന്നീ സിനിമകൾ നിർമ്മിച്ചു. അരയന്നങ്ങളുടെ വീട്, വജ്രം എന്നിവയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമായിരുന്നു.
ഫോർട്ടുകൊച്ചി സ്വദേശിയായ നജീബ് 20 വർഷമായി ദുബായിൽ ഇന്റീരിയർ ഡിസൈൻ കരാർ സ്ഥാപനം നടത്തുകയായിരുന്നു. ഭാര്യ: ഷാനി നജീബ്. മക്കൾ: നേഹ, നടാഷ. വ്യവസായപ്രമുഖനും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പരേതനായ വി.എച്ച്.എം റഫീഖിന്റെ സഹോദരനാണ് നജീബ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |