കാലടി: ആദിശങ്കര എൻജിനീയറിംഗ് കോളേജിൽ "എനർജി ആൻഡ് റിസോഴ്സസ് ഒപ്റ്റിമൈസേഷൻ " എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ ആരംഭിച്ചു. അന്തർദേശീയ ജിയോ എൻവിയോൺമെന്റൽ സ്പെഷ്യലിസ്റ്റ് ഡോ: ബാലു അയ്യർ ഉദ്ഘാടനം നിർവഹിച്ചു. അദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് അദ്ധ്യക്ഷനായി. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ: സി.പി ജയശങ്കർ, സീനിയർ അസോസിയേറ്റ് ഡയറക്ടർ ഡോ: ജേക്കബ് ജോർജ്, പ്രിൻസിപ്പൽ ഡോ: വി. സുരേഷ് കുമാർ, വകുപ്പ് മേധാവി പ്രൊഫ: കെ.ടി സുബ്രഹ്മണ്യൻ, കോ ഓഡിനേറ്റർമാരായ പ്രൊഫ: എസ്. ഗൗതം, പ്രൊഫ:വി.അനീഷ് തുടങ്ങിയർ സംസാരിച്ചു. സെമിനാറിൽ 30 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ശനിയാഴ്ച്ച സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |