കൊച്ചി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ ആലുവ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്റർ ഓൺലൈൻ പരിശീലന പരിപാടികൾ സംഘടിപ്പിക്കും. അടുക്കളമുറ്റത്തെ കോഴി വളർത്തൽ (സെപ്തംബർ 10), പശുക്കളുടെ തീറ്റക്രമം (13), മുയൽ വളർത്തൽ (15), ആട് വളർത്തൽ (22), കറവപ്പശു പരിപാലനം (28, 29) എന്നിവയിലാണ് പരിശീലനം. ഭക്ഷ്യോത്പാദനരംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാൻ കർഷകരെ പ്രാപ്തരാക്കുന്ന പരിശീലനമാണ് നൽകുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9188522708 എന്ന മൊബൈൽ നമ്പറിൽ പേരും പരിശീലന വിഷയവും വാട്സ് ആപ്പ് സന്ദേശമയച്ചു രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് : 0484 2631355.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |