തിരൂരങ്ങാടി: സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പ്രവാസി ക്ഷേമപെൻഷൻ 3000 രൂപ ഉടൻ കൊടുക്കുക, പ്രവാസി ക്ഷേമ ബോർഡിൽ അംഗത്വത്തിനുള്ള പ്രായപരിധി എടുത്ത് കളയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിരൂരങ്ങാടി മണ്ഡലം പ്രവാസി ലീഗ് താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം മുൻസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻഡ് പി.എം.എ. ജലീൽ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് ജില്ലാ ട്രഷറർ സി.ടി. അബ്ദുൾ നാസർ മുഖ്യ പ്രഭാഷണം നടത്തി. കെ.കെ. ജാഫർ, ഇബ്രാഹിം തച്ചമ്പാട് തെന്നല, റഫീഖ് ഉള്ളണം, കെ.പി. അഹമ്മദാജി, കെ.കെ. ഇല്യാസ് ചെമ്മാട്, പി.കെ. അലി തെന്നല, ഐ. മുഹമ്മദ് കുട്ടി, മുസ്തഫ കോണിയത്ത്, സലീം മച്ചിങ്ങൽ, എം.എ. റഹീം, ഹംസ ചീരങ്ങൻ എന്നിവർ പ്രസംഗിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |