നിലമ്പൂർ: എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പ്ലസ് വൺ പരീക്ഷ നടക്കുന്ന സ്കൂളുകളുടെ ശുചീകരണ പ്രവർത്തനത്തിന് ഇന്ന് എസ്.എഫ്.ഐ നിലമ്പൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ തുടക്കം കുറിച്ചു. ജിഎച്ച്എസ്എസ് മാനവേദൻ സ്കൂളിൽ ശുചീകരണം നടത്തി. എസ്.എഫ്.ഐ നിലമ്പൂർ ഏരിയ പ്രസിഡന്റ് കെ.തൻസീം ശുചീകരണത്തിന് നേതൃത്വം നൽകി. എസ്.എഫ്.ഐ നിലമ്പൂർ ലോക്കൽ സെക്രട്ടറി പി. അർഷ്, സ്റ്റുഡന്റ് ബറ്റാലിയൻ പ്രവർത്തകരായ നന്ദൻ, നിഷാദ് , മുഹമ്മദ് എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |