പരവൂർ: നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ താത്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്സി നഴ്സിംഗ് / ജി.എൻ.എം യോഗ്യതയുള്ള 20 മുതൽ 45 വയസിനുള്ളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം 'മെഡിക്കൽ ഓഫീസർ, താലൂക്ക് ആശുപത്രി, നെടുങ്ങാലം, കൊല്ലം എന്ന വിലസത്തിൽ 9നകം അപേക്ഷ അയയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |