തിരുവനന്തപുരം: ജില്ലയിലെ നാല് തദ്ദേശ സ്ഥാപന വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നു. തിരുവനന്തപുരം നഗരസഭയിലെ വെട്ടുകാട് വാർഡ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ഇടക്കോട് വാർഡ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ പോത്തൻകോട് വാർഡ്, വിതുര ഗ്രാമ പഞ്ചായത്തിൽ പൊന്നാംചുണ്ട് വാർഡ് എന്നിവിടങ്ങളിലാണ് വോട്ടർപട്ടിക പുതുക്കുന്നത്.
2021 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂർത്തിയായവർക്ക് പേരുചേർക്കാം. കരട് വോട്ടർപട്ടിക ആറിന് പ്രസിദ്ധീകരിക്കും. www.lsgelection.kerala.gov.in എന്ന വെബ്സൈറ്റിലും കരട് പട്ടിക പ്രസിദ്ധീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും 20 വരെ സമർപ്പിക്കാം. 30ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |