തിരുവനന്തപുരം: വൈറൽ വീഡിയോ ആൽബത്തിലൂടെ ശ്രദ്ധേയരായ രാജാജി നഗറിലെ കുട്ടികൾക്ക് നടൻ ജയകൃഷ്ണൻ മിനി പ്രൊഡക്ഷൻ യൂണിറ്റ് സമ്മാനിക്കും.
ഒരു ചെറിയ സിനിമ വരെ നിർമ്മിക്കാനാവുന്ന ഒരു മിനി പ്രൊഡക്ഷൻ യൂണിറ്റിൽ പ്രൊഫഷണൽ കാമറ ജിംബൽ, ട്രൈപോഡ്, ലൈറ്റുകൾ, മോണിറ്റർ സ്ക്രീൻ തുടങ്ങിയ അടിസ്ഥാന ഉപകരണങ്ങളെല്ലാം ഉണ്ടാകും. ജയകൃഷ്ണന്റെ സുഹൃത്തായ എം.ആർ. ഹരിയുടെ നേതൃത്വത്തിലുള്ള ഇൻവിസ് മൾട്ടിമീഡിയ കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടായി ഐ.ടി, ടെലിവിഷൻ, പരസ്യ-സിനിമ നിർമ്മാണ രംഗങ്ങളിൽ സജീവമാണ്.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചെങ്കൽചൂളയിൽ നടക്കുന്ന ചടങ്ങിൽ നടൻ ജയകൃഷ്ണൻ യൂണിറ്റ് സമ്മാനിക്കും. എം.ആർ. ഹരി, എ.ആർ. റഹ്മാൻ മ്യൂസിക് സ്കൂളിലെ പൂർവ വിദ്യാർത്ഥിയും രാജാജി നഗർ നിവാസിയുമായ നിതീഷ് എന്നിവർ പങ്കെടുക്കും. അയൻ സിനിമയിലെ ഗാനരംഗം പുനരാവിഷ്കരിച്ച വീഡിയോ വൈറലായതോടെയാണ് കുട്ടികൾ ശ്രദ്ധേയരായത്. ഇവരെ നടൻ സൂര്യ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |