ന്യൂയോർക്ക്: കലണ്ടർ ഗ്രാൻഡ്സ്ലാം ലക്ഷ്യമിട്ട് ആർതർ ആഷെയിസെത്തിയിരിക്കുന്ന ലോക ഒന്നാം നമ്പർതാരം നൊവാക്ക് ജോക്കോവിച്ച് യു.എസ് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിന്റെ മൂന്നാം റൗണ്ടിൽ എത്തി. നേരിട്ടുള്ള സെറ്റുകളിൽ 121-ാം റാങ്കുകാരനായ ഡച്ച് താരം ടാല്ലൻ ഗ്രീക്സ്പൊറെ 6-2, 6-3, 6-2ന് വീഴ്ത്തിയാണ് നൊവാക്ക് മൂന്നാം റൗണ്ടുറപ്പിചച്ചത്.
അതേസമയം വനിതാ ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ- അമേരിക്കയുടെ കോകോ വാൻഡെവേഗെ സഖ്യം ആദ്യ റൗണ്ടിൽ പുറത്തായി. ഉക്രൈൻ - റൊമാനിയൻ ജോഡിയായ നാദിയ കിച്ചനോക്ക് -റലുക ഒറാലു സഖ്യത്തോട് ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കിയ ശേഷമാണ് അടുത്ത രണ്ട് സെറ്റും യഥാക്രമം 4-6, 3-6ന് നഷ്ടപ്പെടുത്തി ഇന്തോ-അമേരിക്കൻ ജോോഡി തോൽവി സമ്മതിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |