തിരുവനന്തുപുരം: കെ.എസ്.ആർ.ടി.സി പുതുതായി നിരത്തിലിറക്കാൻ ഉദ്ദേശിക്കുന്ന ബി.എസ് 6 ഡീസൽ ബസുകളെ വിലയിരുത്തുന്നതിന്റെ ഭാഗമായി ടാറ്റാ മോട്ടോഴ്സ് കെ.എസ്.ആർ.ടി.സിക്ക് സൗജന്യമായി നൽകിയ ബസിന്റെ ഷാസി മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി. ടാറ്റാ മോട്ടോഴ്സ് റീജണൽ മാനേജർ അജയ് ഗുപ്തയാണ് ഷാസി കൈമാറിയത്. കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജുപ്രഭാകർ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.
നൂതന സാങ്കേതിക വിദ്യകളോടുകൂടിയ പുതിയ ഷാസിയിൽ കെ.എസ്.ആർ.ടി.സി ബോഡി നിർമ്മിക്കും. നിലവിൽ 6 സിലിണ്ടർ എൻജിൻ ബസുകളാണ് ഉപയോഗിക്കുന്നത്.ഇതിന് പകരമാണ് 4 സിലിണ്ടർ എൻജിനുള്ള ഉള്ള ബസ് പുറത്തിറക്കുന്നത്. നിലവിലുള്ള ബസുകളിൽ ശരാശരി 3.5 കിലോമീറ്റർ മൈലേജ് ലഭിക്കുമ്പോൽ പുതിയ ബസിൽ നിന്നും 5 കിലോ മീറ്ററിലധികം മൈലേജ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
പ്രത്യേകകൾ
അന്തരീക്ഷ മലിനീകരണ തോത് ഗണ്യമായി കുറയ്ക്കും
5000 സി സി കപ്പാസിറ്റിയോടുകൂടിയ എൻജിന് 180 കുതിര ശക്തി
25 മുതൽ 30 ശതമാനം വരെ അധിക ഇന്ധന ക്ഷമത
6 സ്പീഡ് ഗിയർ 750 ഓവർ ഡ്രൈവ് ഗിയർ ബോക്സോടുകൂടിയത്
കൂടുതൽ യാത്രാ സുഖം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |