കൊല്ലം: ശ്രീലങ്കയിൽ നിന്നും ബോട്ടിലെത്തുന്ന സംഘം കേരള തീരത്തെത്തി മറ്റൊരു ബോട്ട് സംഘടിപ്പിച്ച് പാകിസ്ഥാനിലേക്ക് പോകാൻ സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. വിവരത്തെ തുടർന്ന് കോസ്റ്റൽ പൊലീസ് ഉൾപ്പടെ വിവിധ സേനകൾ സംസ്ഥാനത്തെ കടലിലും തീരമേഖലകളിലും വ്യാപകമായ തിരച്ചിലും അന്യേഷണവും നടത്തുകയാണ്. അന്യസംസ്ഥാന മത്സ്യബന്ധന ബോട്ടുകളടക്കം പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
കൊല്ലം ജില്ലയുടെ തീരമേഖലയിൽ അതീവജാഗ്രതാ നിർദ്ദേശമുണ്ട്. കടലിനോടും തീരദേശത്തോടും ചേർന്ന് പ്രവർത്തിക്കുന്ന റിസോർട്ടുകളിൽ പ്രത്യേകം നിരീക്ഷിക്കും. അഴീക്കൽ മുതൽ കാപ്പിൽ വരെ കോസ്റ്റൽ പൊലീസ് നിരീക്ഷണം നടത്തുകയാണ്.
തമിഴ്നാട് സ്വദേശികളെന്ന് തോന്നുംവിധം വേഷം മാറി 13 ശ്രീലങ്കക്കാർ ബോട്ടിലെത്തി കരമാർഗമോ ജലമാർഗമോ ആലപ്പുഴയിലോ എറണാകുളത്തോ എത്തി അവിടെനിന്നും ജലമാർഗം പാകിസ്ഥാനിൽ പോകാൻ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് മുൻപ് വന്നിരുന്നു.തുടർന്ന് മതിയായ ജാഗ്രത പാലിക്കാൻ തീരദേശ പൊലീസ് സ്റ്റേഷനുകളെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |