SignIn
Kerala Kaumudi Online
Thursday, 09 December 2021 12.00 AM IST

കെ എസ് ഇ ബി ഓഫീസർസ് സംഘിന്റെ കേസ് വേഗത്തിൽ തീർപ്പാക്കണമെന്ന് ഹൈക്കോടതിയോട് നിർദ്ദേശിച്ച് സുപ്രീം കോടതി

kseb

ന്യൂഡൽഹി: കെഎസ്‌ഇബി മെഡിക്കൽ കമ്മിറ്റിയിൽ കെ എസ് ഇ ബി ഓഫീസർസ് സംഘിനെ ഉൾപെടുത്തുന്നതിനും കാര്യകർത്താക്കൾക്കു സ്ഥലംമാറ്റ സംരക്ഷണത്തിനും വേണ്ടി നൽകിയ കേസിൽ നിർദ്ദേശവുമായി സുപ്രീംകോടതി. ഹൈക്കോടതിയിൽ നടക്കുന്ന കേസ് വേഗത്തിൽ തീർപ്പാക്കണമെന്നു ജസ്റ്റിസുമാരായ സുഭാഷ് റെഡ്ഡിയും സഞ്ജീവ് ഖന്നയും ചേർന്ന സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു.

മുൻപ് കേസ് വാദം കേട്ടിരുന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് കെ എസ് ഇ ബിയോട് ഇക്കാര്യംപരിഗണിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ കെ എസ് ഇ ബി ഇത് പരിഗണിക്കാത്തതിനെ തുടർന്നാണ് സംഘ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. തുടർന്ന് ഹൈക്കോടതി മെഡിക്കൽ കമ്മിറ്റി സ്റ്റേ ചെയ്‌തു.സിംഗിൾ ബെഞ്ചിൽ കേസ് നടക്കുന്നതിനിടയിൽ ഓഫീസർസ് സംഘിന് ഇരുപത്തഞ്ചു ശതമാനം അംഗങ്ങൾ ഉണ്ടെന്ന ലിസ്റ്റ് അഞ്ചു ദിവസത്തിനകം കൊടുക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടി കൊടുത്തില്ല എന്ന വാദം സീനിയർ അഡ്വക്കേറ്റ് രാജു ജോസഫ് കെ എസ് ഇ ബി ക്കു വേണ്ടി ഉയർത്തി.


ഈ വാദം സ്വീകരിച്ചു കൊണ്ട്, മെഡിക്കൽ കമ്മിറ്റി താത്കാലികമായി നടത്തിക്കൊള്ളാനും കോടതി അന്തിമ ഉത്തരവിനനുസരിച്ചു മാറ്റങ്ങൾ വരുത്താമെന്നും പറഞ്ഞു കൊണ്ട് ഡിവിഷൻ ബെഞ്ച് താത്കാലിക ഉത്തരവിടുകയും കേസ് സെപ്തംബര് 22 ലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ബോർഡ് മാനേജ്മന്റ്, ഓഫീസർസ് സംഘിന്റെ ആവശ്യങ്ങൾ പരിഗണിക്കാതെ മുന്നോട്ടു പോയി. തുടർന്നാണ് ഓഫീസേഴ്‌സ് സംഘ് ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാൽ ഡിവിഷൻ ബെഞ്ചിൽ നടക്കുന്ന കേസിൽ അന്തിമ ഉത്തരവ് വരാത്തതിനാൽ ഈ കേസിൽ ഇടപെടാൻ സുപ്രീംകോടതി തയ്യാറായില്ല. ഓഫീസർസ് സംഘിന് വേണ്ടി സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനും ചെന്നൈ ഹൈക്കോടതിയിലെ മുൻ ജഡ്ജിയുമായ ജസ്റ്റിസ് എസ്.നാഗമുത്തു ഹാജരായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM, KSEB, OFFICERS, SANGH, SUPREME COURT
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.