ആലപ്പുഴ: നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച താത്കാലിക പാലം തകർന്നതോടെ ആലപ്പുഴ - ചങ്ങനാശേരി റോഡിൽ ഗതാഗതം തടസപ്പെട്ടു. പൊങ്ങ പാലത്തിന് സമീപത്തെ താത്കാലിക പാലമാണ് ഇന്നലെ പുലർച്ചെ അഞ്ചരയോടെ അന്യസംസ്ഥാന ലോറി കയറിയതിനെ തുടർന്ന് തകർന്നത്.
സെക്യൂരിറ്റി ജീവനക്കാരൻ തടയാൻ ശ്രമിച്ചെങ്കിലും വകവയ്ക്കാതെ പാലത്തിലേയ്ക്ക് ലോറി കയറ്റുകയായിരുന്നു. ഇതോടെ പ്ലൈവുഡ് കൊണ്ട് നിർമ്മിച്ച പാലത്തിൽ ലോറി കുടുങ്ങി. തുടർന്ന് നിർമ്മാണച്ചുമതലയുള്ള കമ്പനിയുടെ ക്രെയിൻ എത്തിച്ചാണ് ലോറി പിന്നോട്ടെടുത്തത്. ഇരുചക്ര വാഹന ഗതാഗതവും തടസപ്പെട്ടു. ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ കൈനകരി ജംഗ്ഷനിൽ നിന്ന് നെടുമുടി-പൂപ്പള്ളി ജംഗ്ഷൻ വഴി തിരിച്ചുവിട്ടാണ് ഗതാഗതം പുനഃക്രമീകരിച്ചത്. നവീകരണം നടക്കുന്നതിനാൽ ചെറുവാഹനങ്ങൾക്കും ആംബുലൻസുകൾക്കും മാത്രമാണ് ഇതുവഴി ഗതാഗതം അനുവദിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |