SignIn
Kerala Kaumudi Online
Friday, 19 April 2024 4.09 PM IST

ജൂ​നി​യ​ർ​ ​ചി​രു​ ഇനി റ​യാ​ൻ​ ​രാ​ജ് സർജ

meghnaraj

ഒക്ടോബർ 22ന് ജൂനിയർ ചിരുവിന്റെ ഒന്നാം ജന്മദിനമാണ്. അതിനു മുൻപേ മേഘ്‌നരാജ് മകനു പേരിട്ടു. റയാൻ രാജ് സർജ എന്നാണ് പേര്. അകാലത്തിൽ വിടപറഞ്ഞ അച്ഛനും തെലുങ്ക് താരവുമായ ചിരഞ്ജീവി സർജയുടെയും അമ്മ മേഘ്‌‌നരാജിന്റെയും പേരുകൾ ചേർത്ത് റയാൻ ഇനി അറിയപ്പെടും. നാലുമാസമായി രഹസ്യമായി സൂക്ഷിച്ച പേര് മേഘ്‌നരാജ് സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ വീഡിയോയിലൂടെയാണ് മകന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്. മേഘ്ന സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാംതന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. മകന്റെ ഓരോ ചുവടുവയ്പും മേഘ്‌ന തന്റെയും ചിരുവിന്റെയും ആരാധകരെ അറിയിക്കാറുണ്ട്. ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഉണ്ണിക്കണ്ണനായിട്ടുള്ള മകന്റെ ചിത്രം മേഘ്‌ന പങ്കുവച്ചിരുന്നു. മകനെപ്പറ്റി ഏറെ സ്വപ്നങ്ങൾ ചിരു കണ്ടിരുന്നതായി മേഘ്നരാജ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

ജനിക്കാൻ പോവുന്നത് ആൺകുഞ്ഞായിരിക്കുമെന്ന് ചിരു മേഘ് നയോട്

പറഞ്ഞിരുന്നു. എന്നാൽ മേഘ്ന ആഗ്രഹിച്ചത് പെൺകുഞ്ഞിനെ ആയിരുന്നു. അപ്പോൾ ചിരു പറഞ്ഞു ഉറപ്പായും ആൺകുഞ്ഞ്. കുഞ്ഞിനെക്കുറിച്ച് ചിരു ഒരുപാട് സ്വപ്നങ്ങൾ കാണുകയും ചെയ്തു.മകന് നല്ല വിദ്യാഭ്യാസം കൊടുക്കണമെന്നും പറഞ്ഞു. ആഗ്രഹങ്ങളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു ചിരുവിന്റെ കൈയിൽ. ലയൺകിങിലെ സിംബയെപോലെ കുഞ്ഞിനെ വളർത്തണമെന്നായിരുന്നു ചിരുവിന്റെ ആഗ്രഹം. കുഞ്ഞ് ജനിക്കുമ്പോൾ സിംബയെ പരിചയപ്പെടുത്തുന്നതുപോലെ ലോകത്തിനു മുന്നിൽ താൻ കാട്ടുമെന്നും ചിരു മേഘ് നയോട് പങ്കുവച്ചിരുന്നു,​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEGHNARAJ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.