പട്ടാമ്പി: ഗവ. സംസ്കൃത കോളേജിലെ എൻ.സി.സി സീനിയർ അണ്ടർ ഓഫീസർ എം.പി. ശ്രുതിക്ക് 2020-21ലെ ചീഫ് മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ്. ഒറ്റപ്പാലം 28 കേരള എൻ.സി.സി ബറ്റാലിയനു കീഴിലുള്ള മുപ്പതോളം വിദ്യാലയങ്ങളിൽ നിന്നും ഈ വർഷം സ്കോളർഷിപ്പ് നേടുന്ന ഏക വിദ്യാർത്ഥിനിയാണ്.
പട്ടാമ്പി പുവ്വക്കോട് മണ്ണുംപള്ളിയാലിൽ സുരേന്ദ്രൻ- രജനി ദമ്പതികളുടെ മകളായ ശ്രുതി, പട്ടാമ്പി കോളേജിലെ മൂന്നാം വർഷ ബി.ബി.എ വിദ്യാത്ഥിനിയാണ്. കഴിഞ്ഞ ജനുവരി 26ന് ഡെൽഹിയിൽ നടന്ന റിപ്പബ്ളിക് ദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച് ശ്രുതി പങ്കെടുത്തിരുന്നു.
സ്കോളർഷിപ്പ് ലഭിച്ച ശ്രുതിയെ 28 കേരള ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്. കേണൽ പ്രേംജിത്ത്, പ്രിൻസിപ്പൽ ഡോ. സജി സ്റ്റീഫൻ, എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ ഡോ. പി.അബ്ദു എന്നിവർ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |