മണ്ണാർക്കാട്: ഹൈദരാബാദിലെ നിസാമത്തിനു കീഴിലെ ജന്മിമാർക്കെതിരായി നടത്തിയ സമരങ്ങൾ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകുകയും മലബാറിലെ ജന്മിമാർക്കെതിരായി നടന്ന കാർഷിക സമരങ്ങൾ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലാതാവുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം ആർക്കും അംഗീകരിക്കാൻ കഴിയില്ലെന്ന് ഡോ. ഫസൽ ഗഫൂർ. എം.ഇ.എസ് പാലക്കാട് ജില്ലാ കമ്മിറ്റിയും മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് ചരിത്ര ഗവേഷണ വിഭാഗവും സംയുക്തമായി 'മലബാർ സമരം: ചരിത്ര വസ്തുതകളും രാഷ്ട്രീയവും' എന്ന വിഷയത്തിൽ നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.ഇ.എസ് കല്ലടി കോളേജ് പ്രിൻസിപ്പൽ എ.എം. ഷിഹാബ് അദ്ധ്യക്ഷനായി. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് എ. ജബ്ബാറലി, കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. കെ.എസ് മാധവൻ, സിനിമാ നിരൂപകൻ ജി.പി. രാമചന്ദ്രൻ, കെ.പി.എസ് പയ്യനെടം, ഡോ. ടി. സൈനുൽ ആബിദ്, പി.എം. സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |