കോട്ടയം: ജില്ലയിൽ 2080 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2064 പേർക്കും സമ്പർക്കം മുഖേനയാണ് . ഇതിൽ ആറ് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 16 പേർ രോഗബാധിതരായി. പുതിയതായി 10927 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 19.03 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 821 പുരുഷൻമാരും 907 സ്ത്രീകളും 321 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 347 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1857 പേർ രോഗമുക്തരായി. 11276 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 265423 പേർ കൊവിഡ് ബാധിതരായി. 250549 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 50125 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
കൊവിഡ് ബാധിച്ചവരുടെ എണ്ണം തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ: കോട്ടയം 128, മാടപ്പള്ളി 68, മുണ്ടക്കയം 62, പനച്ചിക്കാട് 60, രാമപുരം 55, ചിറക്കടവ് 54, പാറത്തോട് 52, എലിക്കുളം 53, ചങ്ങനാശേരി, ഏറ്റുമാനൂർ 48, അകലക്കുന്നം 47, പാമ്പാടി 41, കടുത്തുരുത്തി, മണിമല, മുളക്കുളം 40, കാഞ്ഞിരപ്പള്ളി 39, കങ്ങഴ 30, കുറിച്ചി, മണർകാട് 36, അതിരമ്പുഴ, എരുമേലി, പുതുപ്പള്ളി 35, കറുകച്ചാൽ, പായിപ്പാട്, വാഴൂർ 33, കടനാട്, തൃക്കൊടിത്താനം 32, ആർപ്പൂക്കര, ഭരണങ്ങാനം, തലയോലപ്പറമ്പ് 30, നീണ്ടൂർ 29, വാകത്താനം, വാഴപ്പള്ളി 28, കൊഴുവനാൽ 27, പാലാ 26, തിരുവാർപ്പ് 24, മീനടം, ഉഴവൂർ, വെള്ളൂർ 23, കടപ്ലാമറ്റം, കൂട്ടിക്കൽ, നെടുംകുന്നം, പള്ളിക്കത്തോട്, തിടനാട് 22, അയ്മനം, കാണക്കാരി, കുറവിലങ്ങാട്, മുത്തോലി, പൂഞ്ഞാർ 21, കരൂർ 20, മീനച്ചിൽ, വെള്ളാവൂർ 17, കല്ലറ 16, കിടങ്ങൂർ, കൂരോപ്പട, വെളിയന്നൂർ 13, പൂഞ്ഞാർ തെക്കേക്കര, ഉദയനാപുരം 12, മാഞ്ഞൂർ, ഞീഴൂർ 11, ഈരാറ്റുപേട്ട, കോരുത്തോട്, കുമരകം 10, ടി.വി പുരം 9, ചെമ്പ്, വൈക്കം, വെച്ചൂർ 8, മൂന്നിലവ് 7, മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത്, തീക്കോയി 6, മേലുകാവ്, തലപ്പലം, തലയാഴം, വിജയപുരം 5, തലനാട് 4, ഞീഴൂർ 3.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |