തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 17ന്. പത്തുദിവസം നീണ്ടുനിൽക്കുന്ന പൊങ്കാല മഹോത്സവത്തിന് ഫെബ്രുവരി 9ന് രാവിലെ 10.50ന് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തുന്നതോടെ തുടക്കമാകും. അടുപ്പുവെട്ട് പൊങ്കാല ഒമ്പതാം ഉത്സവദിനമായ ഫെബ്രുവരി 17ന് രാവിലെ 10.50ന്. പൊങ്കാലനിവേദ്യം 1.20ന്. രാത്രി 10.30ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. പത്താം ഉത്സവദിനത്തിൽ രാത്രി 9.45ന് കാപ്പഴിച്ച് കുടിയിളക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും.
പൊങ്കാലച്ചടങ്ങുകൾ എപ്രകാരമാണ് നടത്തേണ്ടതെന്ന് സാഹചര്യം വിലയിരുത്തി തീരുമാനിക്കും. കൊവിഡ് സാഹചര്യം നിലനിന്നിരുന്നതിനാൽ കഴിഞ്ഞ വർഷം പൊതുസ്ഥലങ്ങളിൽ പൊങ്കാലയിടാൻ അനുവദിച്ചിരുന്നില്ല. ഭക്തർ വീടുകളിലാണ് ദേവിക്ക് പൊങ്കാലയർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |