SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.15 AM IST

'അയാൾ ആ ദിവസം വീട്ടിൽ വന്നു എന്നത് ശരിയാണ്'; മരംമുറിക്കേസിൽ ആരോപണ വിധേയനായ വ്യക്തിക്കൊപ്പമുളള ഫോട്ടോയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: മുട്ടിൽ മരംകൊളളക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന മാദ്ധമപ്രവർത്തകൻ ദീപക് ധർമ്മടവുമൊന്നിച്ചുളള ഫോട്ടോയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദീപകുമൊന്നിച്ചുള്ള ചിത്രത്തെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മാദ്ധ്യമ പ്രവർത്തകരെന്ന നിലയ്ക്ക് നിങ്ങൾക്ക് ചില സ്വാതന്ത്ര്യങ്ങളുണ്ടല്ലൊ. ഞാനുമായി നല്ല സുഹൃത്ത് ബന്ധത്തിലാണ് നിങ്ങൾ കഴിയുന്നതെങ്കിൽ, ഓണദിവസം നിങ്ങൾ വീട്ടിലേക്ക് വരുന്നുവെങ്കിൽ, വന്ന് അവിടെ നിൽക്കുമ്പോൾ ഒരു കുട്ടിയോ കുടുംബമോ അവിടെ വന്ന് ഫോട്ടോയെടുക്കുന്നു. കുട്ടിയുടെ, കുടുംബത്തിന്റെ താത്പര്യത്തിന് ഞാനും നിന്ന് ഫോട്ടോ എടുത്തു. അപ്പോ അയാളും എന്റെ കൂടെ ഫോട്ടോ എടുക്കണമെന്ന് പറഞ്ഞു. നിങ്ങളെപ്പോഴും കാണുന്നതല്ലേ പിന്നെന്തിനാ ഫോട്ടോ എടുക്കുന്നത് എന്ന് ഞാൻ ചോദിച്ചു. അല്ല കുറെ കാലമായി ഒരു ഫോട്ടോ എടുത്തിട്ട്. അങ്ങനെ ഒരു ഫോട്ടോ അയാളും എടുക്കുന്നു. അതാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം, തനിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു എന്നതിന്റെ പേരിൽ കുറ്റവാളികൾക്ക് സംരക്ഷണം കിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. മരംമുറി കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണ്. എന്റെ കൂടെ ഫോട്ടോ എടുത്തു എന്ന കാരണത്താൽ കുറ്റം ചെയ്തയാൾക്ക് അന്വേഷണത്തിൽ ഇളവ് കിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷിക്കപ്പെടില്ല. ആരോപണവിധേയനായ മാദ്ധ്യമപ്രവർത്തകനെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEEPAK DHARMADAM, MUTTIL CASE, PINARAYI, PINARAYI VIJAYAN, LDF, CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.