SignIn
Kerala Kaumudi Online
Friday, 19 April 2024 6.59 AM IST

12 ഹൈക്കോടതികളിൽ 68 ജഡ്‌ജിമാരെ നിയമിക്കാൻ ശുപാർശ ; 10 വനിതകൾ

s

ന്യൂഡൽഹി: കേരള ഹൈക്കോടതി ഉൾപ്പെടെ പന്ത്രണ്ട് ഹൈക്കോടതികളിലായി 10 വനിതകൾ അടക്കം 68 ജഡ്‌ജിമാരെ നിയമിക്കാനാണ് സുപ്രീംകോടതി കൊളീജിയം കേന്ദ്രത്തിന് ശുപാർശ നൽകിയത്.

ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ്‌മാരായ യു.യു. ലളിത്, എ.എം, ഖാൻവിൽക്കർ എന്നിവരടങ്ങിയ കൊളീജിയം ആഗസ്റ്റ് 24, സെപ്തംബർ ഒന്ന് തീയതികളിൽ നടത്തിയ സിറ്റിംഗിലാണ് തീരുമാനം. അടുത്തകാലത്തെ ഏറ്റവും കൂടുതൽ ജഡ്ജിമാരുടെ നിയമന ശുപാർശയാണിത്.

കേരള ഹൈക്കോടതിക്കു ( 8 ) പുറമെ അലഹബാദ് (16), കൊൽക്കത്ത (10), രാജസ്ഥാൻ (7), ജാർഖണ്ഡ് (5), ഗുവാഹതി (5), പഞ്ചാബ്-ഹരിയാന (4), മദ്രാസ് (4), ജമ്മുകാശ്മീർ (4), ഛത്തീസ്ഗഡ് (2), കർണാടക (2), മദ്ധ്യപ്രദേശ് (1) ഹൈക്കോടതികളിലാണ് പുതിയ ജഡ്‌ജിമാരെ ശുപാർശ ചെയ്‌തത്. ഇവരിൽ 44 പേർ അഭിഭാഷകരും 24 പേർ ജുഡിഷ്യൽ ഓഫീസർമാരുമാണ്.

നേരത്തേ കൊളീജിയം ശുപാർശ ചെയ്‌ത ശേഷം കേന്ദ്രസർക്കാർ തിരിച്ചയച്ച 12 പേരെ വീണ്ടും തിരഞ്ഞെടുത്തു. 16 പേരുടെ കൂടുതൽ വിവരങ്ങൾ കൊളിജീയം തേടി.

ഗുവാഹതി ഹൈക്കോടതിയിലേക്ക് ശുപാർശ ചെയ്ത അഞ്ചുപേരിൽ മിസോറാം സ്വദേശിയും പട്ടികവർഗ വിഭാഗക്കാരിയുമായ വനിതാ ജുഡിഷ്യൽ ഓഫീസർ മാർളി വാംകുംഗുണ്ട്. ശുപാർശ അംഗീകരിച്ചാൽ മിസോറാമിൽ നിന്നുള്ള ആദ്യ ഹൈക്കോടതി ജഡ്‌ജിയാകും.

82 അഭിഭാഷകരും 31 ജുഡിഷ്യൽ ഓഫീസർമാരും അടക്കം 112പേരുടെ പട്ടികയിൽ നിന്നാണ് 68 പേരെ തിരഞ്ഞെടുത്തത്. വിവിധ ഹൈക്കോടതികളിലായി ജഡ്‌ജിമാരുടെ 455 ഒഴിവുണ്ടെന്നാണ് കണക്ക്.ഇതിൽ 90 ശതമാനം ഒഴിവുകളും ഒരു മാസത്തിനകം നികത്തുമെന്ന് ചീഫ് ജസ്റ്റിസ് എൻ. വി. രമണ പറഞ്ഞു.

ഹൈ​ക്കോ​ട​തി​യി​ൽ​ 8​ ​ജ​ഡ്‌​ജി​മാ​രെ
നി​യ​മി​ക്കാ​ൻ​ ​കൊ​ളീ​ജി​യം​ ​ശു​പാ​ർശ

​നാ​ല് ​വ​നി​ത​കൾ

കൊ​ച്ചി​:​ ​സം​സ്ഥാ​ന​ത്തെ​ ​ജു​ഡി​ഷ്യ​ൽ​ ​സ​ർ​വീ​സി​ൽ​ ​നി​ന്നും​ ​അ​ഭി​ഭാ​ഷ​ക​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്നു​മാ​യി​ ​നാ​ലു​ ​വ​നി​ത​ക​ളു​ൾ​പ്പെ​ടെ​ ​എ​ട്ടു​ ​പേ​രെ​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്‌​ജി​മാ​രാ​യി​ ​നി​യ​മി​ക്കാ​ൻ​ ​സു​പ്രീം​കോ​ട​തി​ ​കൊ​ളീ​ജി​യം​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​നു​ ​ശു​പാ​ർ​ശ​ ​ന​ൽ​കി.​ ​കേ​ന്ദ്ര​ ​നി​യ​മ​ ​മ​ന്ത്രാ​ല​യ​മാ​ണ് ​നി​യ​മ​ന​ ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.​ ​പി​ന്നീ​ട് ​രാ​ഷ്ട്ര​പ​തി​യു​ടെ​ ​വി​ജ്ഞാ​പ​ന​ത്തോ​ടെ​ ​നി​യ​മ​നം​ ​പ്രാ​ബ​ല്യ​ത്തി​ലാ​വും.

​ജു​ഡി​ഷ്യ​ൽ​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന്

കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യി​ലെ​ ​ര​ജി​സ്ട്രാ​ർ​ ​ജ​ന​റ​ൽ​ ​സോ​ഫി​ ​തോ​മ​സ്,​ ​ര​ജി​സ്ട്രാ​ർ​ ​(​ജി​ല്ലാ​ ​ജു​ഡി​ഷ്യ​റി​ ​)​ ​പി.​ജി.​ ​അ​ജി​ത് ​കു​മാ​ർ,​ ​കോ​ട്ട​യം​ ​ജി​ല്ലാ​ ​സെ​ഷ​ൻ​സ് ​ജ​ഡ്‌​ജി​ ​സി.​ ​ജ​യ​ച​ന്ദ്ര​ൻ,​ ​എ​റ​ണാ​കു​ളം​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​ജ​ഡ്‌​ജി​ ​സി.​എ​സ്.​ ​സുധ

​അ​ഭി​ഭാ​ഷ​ക​ ​സ​മൂ​ഹ​ത്തി​ൽ​ ​നി​ന്ന്
കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​അ​ഭി​ഭാ​ഷ​ക​രാ​യ​ ​ശോ​ഭ​ ​അ​ന്ന​മ്മ​ ​ഈ​പ്പ​ൻ,​ ​സ​ഞ്ജീ​ത​ ​ക​ല്ലൂ​ർ​ ​അ​റ​യ്ക്ക​ൽ,​ ​ബ​സ​ന്ത് ​ബാ​ലാ​ജി,​ ​അ​ര​വി​ന്ദ​ ​കു​മാ​ർ​ ​ബാ​ബു​ ​ത​വ​ര​ക്കാ​ട്ടി​ൽ.


​സോ​ഫി​ ​തോ​മ​സ്
ഹൈ​ക്കോ​ട​തി​യി​ലെ​ ​ആ​ദ്യ​ ​വ​നി​താ​ ​ര​ജി​സ്ട്രാ​ർ​ ​ജ​ന​റ​ൽ.​ ​എ​റ​ണാ​കു​ളം​ ​വാ​ഴ​ക്കു​ളം​ ​സ്വ​ദേ​ശി.​ ​എ​റ​ണാ​കു​ളം​ ​ഗ​വ.​ ​ലാ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​നി​യ​മ​ബി​രു​ദം.​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്ന് ​എ​ൽ.​എ​ൽ.​എം.​ ​തൃ​ശൂ​ർ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ജി​ല്ലാ​ ​ജ​ഡ്ജി​യാ​യി​രി​ക്കെ​ 2020​ൽ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ര​ജി​സ്ട്രാ​ർ​ ​ജ​ന​റ​ലാ​യി.

​സി.​എ​സ്.​ ​സുധ

1995​ ​മു​ത​ൽ​ ​ജു​ഡി​ഷ്യ​ൽ​ ​സ​ർ​വീ​സി​ൽ.​ 2012​ ​ൽ​ ​ജി​ല്ലാ​ ​ജ​ഡ്‌​ജി​യാ​യി.​ ​കോ​മ്പ​റ്റീ​ഷ​ൻ​ ​അ​പ്പ​ലേ​റ്റ് ​ട്രൈ​ബ്യൂ​ണ​ൽ​ ​ര​ജി​സ്ട്രാ​ർ,​ ​നാ​ഷ​ണ​ൽ​ ​ക​മ്പ​നി​ ​ലാ​ ​അ​പ്പ​ലേ​റ്റ് ​ട്രൈ​ബ്യൂ​ണ​ൽ​ ​ര​ജി​സ്ട്രാ​ർ,​ ​കേ​ര​ള​ ​ജു​ഡി​ഷ്യ​ൽ​ ​അ​ക്കാ​ഡ​മി​ ​അ​ഡി.​ ​ഡ​യ​റ​ക്ട​ർ​ ​തു​ട​ങ്ങി​യ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​മേ​യ് 24​ ​ന് ​എ​റ​ണാ​കു​ളം​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​ജ​ഡ്‌​ജി​യാ​യി.

​പി.​ജി.​ ​അ​ജി​ത് ​കു​മാർ
തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി.​ ​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​ ​ലാ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​നി​യ​മ​ബി​രു​ദം​ ​നേ​ടി​ ​ജു​ഡി​ഷ്യ​ൽ​ ​സ​ർ​വീ​സി​ലെ​ത്തി.​ ​ജി​ല്ലാ​ ​ജ​ഡ്ജി​യാ​യി​രി​ക്കെ​ ​കേ​ര​ള​ ​ജു​ഡി​ഷ്യ​ൽ​ ​അ​ക്കാ​ഡ​മി​ ​അ​ഡി.​ ​ഡ​യ​റ​ക്ട​റാ​യി.​ 2018​ ​ന​വം​ബ​റി​ൽ​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ര​ജി​സ്ട്രാ​ർ​ ​(​ജി​ല്ലാ​ ​ജു​ഡി​ഷ്യ​റി​).

​സി.​ ​ജ​യ​ച​ന്ദ്രൻ
നി​ല​വി​ൽ​ ​കോ​ട്ട​യം​ ​ജി​ല്ലാ​ ​ജ​ഡ്‌​ജി.​ ​കേ​ര​ള​ ​ലീ​ഗ​ൽ​ ​സ​ർ​വീ​സ് ​അ​തോ​റി​റ്റി​ ​മെം​‌​ബ​ർ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.​ ​തി​രു​വ​ന​ന്ത​പു​ര​ത്തും​ ​കൊ​ല്ല​ത്തും​ ​ജി​ല്ലാ​ ​ജ​ഡ്‌​ജി​യാ​യി​രു​ന്നു.

​അ​ഡ്വ.​ ​ബ​സ​ന്ത് ​ബാ​ലാ​ജി
അ​ന്ത​രി​ച്ച​ ​മു​ൻ​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്‌​ജി​ ​ജ​സ്റ്റി​സ് ​ഡി.​ ​ശ്രീ​ദേ​വി​യു​ടെ​ ​മ​ക​ൻ.​ ​വി.​എ​സ്.​ ​അ​ച്യു​താ​ന​ന്ദ​ൻ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​സീ​നി​യ​ർ​ ​ഗ​വ.​ ​പ്ളീ​ഡ​റാ​യി​രു​ന്നു.

​അ​ഡ്വ.​ ​ശോ​ഭ​ ​അ​ന്ന​മ്മ​ ​ഈ​പ്പ​നും​ ​അ​ഡ്വ.​ ​സ​ഞ്ജീ​ത​ ​ക​ല്ലൂ​ർ​ ​അ​റ​യ്ക്ക​ലും​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​സീ​നി​യ​ർ​ ​ഗ​വ.​ ​പ്ളീ​ഡ​ർ​മാ​രാ​യി​രു​ന്നു.

​അ​ഡ്വ.​ ​അ​ര​വി​ന്ദ് ​കു​മാ​ർ​ ​ബാ​ബു​ ​വി.​എ​സ്.​ ​അ​ച്യു​താ​ന​ന്ദ​ൻ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്തും​ ​ഒ​ന്നാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്തും​ ​സീ​നി​യ​ർ​ ​ഗ​വ.​ ​പ്ളീ​ഡ​റാ​യി​രു​ന്നു.

ശു​പാ​ർ​ശ​ ​അം​ഗീ​ക​രി​ച്ചാൽ
വ​നി​താ​ ​ജ​ഡ്‌​ജി​മാ​ർ​ ​എ​ട്ടാ​കും

കൊ​ച്ചി​:​ ​സു​പ്രീം​ ​കോ​ട​തി​ ​കൊ​ളീ​ജി​യ​ത്തി​ന്റെ​ ​ശു​പാ​ർ​ശ​ ​അം​ഗീ​ക​രി​ച്ചാ​ൽ​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​വ​നി​താ​ ​ജ​ഡ്‌​ജി​മാ​ർ​ ​എ​ട്ടാ​കും.​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ആ​ദ്യ​മാ​യി​ട്ടാ​വും​ ​ഇ​ത്ര​യും​ ​വ​നി​താ​ ​ജ​ഡ്‌​ജി​മാ​ർ​ ​ഉ​ണ്ടാ​വു​ക.

ജ​സ്റ്റി​സ് ​അ​നു​ ​ശി​വ​രാ​മ​ൻ,​ ​ജ​സ്റ്റി​സ് ​മേ​രി​ ​ജോ​സ​ഫ്,​ ​ജ​സ്റ്റി​സ് ​വി.​ ​ഷെ​ർ​സി,​ ​ജ​സ്റ്റി​സ് ​എം.​ആ​ർ.​ ​അ​നി​ത​ ​എ​ന്നി​വ​രാ​ണ് ​നി​ല​വി​ലു​ള്ള​ ​വ​നി​താ​ ​ജ​ഡ്ജി​മാ​ർ.​ ​ഹൈ​ക്കോ​ട​തി​ ​ര​ജി​സ്ട്രാ​ർ​ ​ജ​ന​റ​ൽ​ ​സോ​ഫി​ ​തോ​മ​സ്,​ ​എ​റ​ണാ​കു​ളം​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​ജ​ഡ്‌​ജി​ ​സി.​എ​സ്.​ ​സു​ധ,​ ​അ​ഡ്വ.​ ​ശോ​ഭ​ ​അ​ന്ന​മ്മ​ ​ഈ​പ്പ​ൻ,​ ​സ​ഞ്ജീ​ത​ ​ക​ല്ലൂ​ർ​ ​അ​റ​യ്‌​ക്ക​ൽ​ ​എ​ന്നി​വ​രാ​ണ് ​ഇ​പ്പോ​ൾ​ ​കൊ​ളീ​ജി​യം​ ​ശു​പാ​ർ​ശ​ ​ചെ​യ്‌​തി​ട്ടു​ള്ള​ ​വ​നി​ത​ക​ൾ.
അ​ഭി​ഭാ​ഷ​ക​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്ന് ​മൂ​ന്നു​ ​വ​നി​ത​ക​ൾ​ ​മാ​ത്ര​മേ​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ജ​ഡ്‌​ജി​മാ​രാ​യി​ട്ടു​ള്ളൂ.​ ​പ​രേ​ത​യാ​യ​ ​ജ​സ്റ്റി​സ് ​കെ.​കെ.​ ​ഉ​ഷ,​ ​ക​ഴി​ഞ്ഞ​ ​മേ​യി​ൽ​ ​വി​ര​മി​ച്ച​ ​ജ​സ്റ്റി​സ് ​പി.​വി.​ ​ആ​ശ,​ ​നി​ല​വി​ൽ​ ​ജ​ഡ്ജി​യാ​യ​ ​ജ​സ്റ്റി​സ് ​അ​നു​ ​ശി​വ​രാ​മ​ൻ​ ​എ​ന്നി​വ​ർ.

അ​ഭി​ഭാ​ഷ​ക​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്ന് ​കൂ​ടു​ത​ൽ​ ​വ​നി​ത​ക​ൾ​ ​ജ​ഡ്ജി​മാ​രാ​ക​ണ​മെ​ന്നും​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യു​ടെ​ 64​ ​വ​ർ​ഷ​ത്തെ​ ​ച​രി​ത്ര​ത്തി​ൽ​ ​മൂ​ന്നു​ ​വ​നി​ത​ക​ൾ​ ​മാ​ത്ര​മാ​ണ് ​അ​ഭി​ഭാ​ഷ​ക​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്ന് ​ജ​ഡ്ജി​ ​ആ​യ​തെ​ന്നും​ ​ജ​സ്റ്റി​സ് ​പി.​വി.​ ​ആ​ശ​ ​വി​ര​മി​ക്ക​ൽ​ ​പ്ര​സം​ഗ​ത്തി​ൽ​ ​പ​റ​ഞ്ഞി​രു​ന്നു.

1991​ ​ലാ​ണ് ​ജ​സ്റ്റി​സ് ​കെ.​കെ.​ ​ഉ​ഷ​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്ജി​യാ​യ​ത്.​ ​പി​ന്നെ​ 23​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞാ​ണ് ​ജ​സ്റ്റി​സ് ​പി.​വി.​ ​ആ​ശ​ ​പ​ദ​വി​യി​ലെ​ത്തി​യ​ത്.​ ​തു​ട​ർ​ന്ന് 11​ ​മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​അ​നു​ ​ശി​വ​രാ​മ​നും​ ​ജ​ഡ്ജി​യാ​യി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUPREMECOURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.