SignIn
Kerala Kaumudi Online
Thursday, 25 April 2024 12.48 PM IST

പടിയിറങ്ങുമ്പോഴും വാതിലുകൾ തുറന്നിട്ട്

photo

അധികാരങ്ങളും സ്ഥാനമാനങ്ങളും നഷ്ടമാകുമ്പോൾ പരസ്പരം ആക്രമിക്കുന്ന കോൺഗ്രസുകാരാണ് ഇന്ന് കേരളരാഷ്‌ട്രീയത്തിലെ ചൂടേറിയ ചർച്ചാവിഷയം. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കെ.പി.സി.സി പ്രസിഡന്റ് പദവിയും തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പ്രതിപക്ഷ നേതാവ് സ്ഥാനത്തെ ചൊല്ലിയുമായിരുന്നു തർക്കമെങ്കിൽ ഇപ്പോഴത് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷ പദവിയുടെ പേരിലാണ്. 14 ഡി.സി.സി പ്രസിഡന്റ് പദവികൾ വീതംവച്ചപ്പോൾ എ, ഐ ഗ്രൂപ്പുകാരെ തീർത്തും അവഗണിച്ചുവെന്നാണ് സീനിയർ നേതാക്കളുടെ പരാതി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മുൻ പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കൾ അതൃപ്തി പരസ്യമാക്കിയപ്പോൾ മറുപടിയുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തി. ഒരുപക്ഷത്ത് വി.ഡി.സതീശനും കെ.സുധാകരനും കെ.സി.വേണുഗോപാലുമാണ് അണിനിരക്കുന്നതെങ്കിൽ മറുപക്ഷത്ത് ആർക്കാണ് കേരളത്തിൽ ഗ്രൂപ്പില്ലാത്തത് എന്ന പ്രസക്തമായ ചോദ്യവുമായി എ.ഐ ഗ്രൂപ്പ് നേതാക്കളുമുണ്ട്. ഈ കലങ്ങിമറിയലിൽ നേരെയാവുമോ കോൺഗ്രസ് എന്നതാണ് കണ്ടറിയേണ്ടത്.

കേരളത്തിലെ 14 ഡി.സി.സി പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്ന പാലക്കാട്ടെ പ്രമുഖ കോൺഗ്രസ് നേതാവും കെ.പി.സി.സി അംഗവുമായ എ.വി.ഗോപിനാഥ് പാ​ർ​ട്ടി വി​ട്ട​താ​യി പ്ര​ഖ്യാ​പി​ച്ചു. അ​വ​സാ​നം​ വ​രെ സ​സ്​​പെ​ൻ​സ്​ നി​ല​നി​ർ​ത്തി​യാ​ണ്​ ഗോ​പി​നാ​ഥ്​ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വം രാ​ജി​വെ​ക്കാ​നു​ള്ള തീ​രു​മാ​നം വാർത്താ സമ്മേളനത്തിലൂടെ അ​റി​യി​ച്ച​ത്. പു​നഃ​സം​ഘ​ട​ന​യി​ൽ ത​ന്നെ ത​ഴ​ഞ്ഞ കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തെ ത​ള്ളി​പ്പ​റ​യാ​തിരുന്ന ഗോപിനാഥ് എ​ല്ലാ വ​ഴി​ക​ളും തു​റ​ന്നി​ട്ടുകൊണ്ടായിരുന്നു വാ​ർ​ത്താസ​മ്മേ​ള​നം അവസാനിപ്പിച്ചത്. അങ്ങനെ ഡി.സി.സി പട്ടികയെചൊല്ലി രാജിവെയ്ക്കുന്ന സംസ്ഥാനത്തെ ആദ്യനേതാവായി ഗോപിനാഥ്. മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​നെ അ​ള​വി​ല​ധി​കം പു​ക​ഴ്​​ത്തി​യ അദ്ദേഹം അടുത്ത നീക്കത്തെക്കുറിച്ച് സൂചനയൊന്നും നൽകിയില്ല. അ​തേ​സ​മ​യം, രാ​ജി പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴും കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തെ ക​ട​ന്നാ​ക്ര​മി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യില്ലെന്നതും ശ്രദ്ധേയമായി. കെ.പി.സി.സി പ്രസിഡന്റ് കെ. ​സു​ധാ​ക​ര​​നെ​യും ഉ​മ്മ​ൻ ചാ​ണ്ടി​യെ​യും 'താ​ൻ മ​ന​സിൽ ആ​രാ​ധി​ക്കു​ന്ന നേ​താ​ക്ക​ൾ' എ​ന്നാ​ണ്​ ഗോ​പി​നാ​ഥ്​ വി​ശേ​ഷി​പ്പി​ച്ച​ത്. കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ്​ കെ.സു​ധാ​ക​ര​ന്​ ക്ഷീ​ണമുണ്ടാകുന്നതൊന്നും ചെ​യ്യി​ല്ല, അ​ദ്ദേ​ഹ​ത്തി​ൽ വലിയ പ്ര​തീ​ക്ഷ​യു​ണ്ട്. പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ക​മാ​ൻ​ഡ്​​ തീ​രു​മാ​നം എന്താണെങ്കിലും അത് അംഗീകരിക്കുന്നു. കോ​ൺ​ഗ്ര​സിന്റെ ഒ​രു സ്ഥാ​ന​വും ആ​വ​ശ്യ​മി​ല്ലെ​ന്നും ഒന്നും സ്വീ​ക​രി​ക്കു​ക​യു​മി​ല്ലെ​ന്നും പറഞ്ഞെങ്കിലും നേ​തൃ​ത്വ​വു​മാ​യി അ​നു​ര​ഞ്​​ജ​ന സാ​ധ്യ​ത തു​റ​ന്നി​ടു​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തിന്റെ വാക്കുകൾ. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​റ​ങ്ങി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗോ​പി​നാ​ഥി​ൽ ത​നി​ക്ക്​ വി​ശ്വാ​സ​മു​ണ്ടെ​ന്നും വ​ള​രെ അ​ടു​ത്ത ബ​ന്ധ​മാ​ണ്​ അ​ദ്ദേ​ഹ​വു​മാ​യി ഉ​ള്ള​തെ​ന്നും കെ.​സു​ധാ​ക​ര​ൻ പ്ര​തി​ക​രി​ച്ചതും ഈ സാഹചര്യത്തിലാണ് ചേർത്തുവായിക്കേണ്ടത്.

പിണറായിയെ പുകഴ്ത്തിയത് തിരിച്ചടിയാകും

കോൺഗ്രസ് നേതാവ് അനിൽ അക്കരെക്കേക്കുള്ള മറുപടിയായാണ് ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ മഹത്തായ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവാണ്. അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരനാവുക എന്നത് അഭിമാനമാണ്. അദ്ദേഹത്തിന്റെ ചെരുപ്പ് നക്കേണ്ടിവന്നാൽ നക്കുകതന്നെ ചെയ്യുമെന്നായിരുന്നു ഗോപിയുടെ പ്രതികരണം. ഇത് അദ്ദേഹത്തിന്റെ അനുയായികളിൽ ഉൾപ്പെടെ വലിയവിഭാഗത്തിന്റെ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.

ഗോ​പി​നാ​ഥിന്റേ​ത്​ വി​ല​പേ​ശ​ൽ ത​ന്ത്ര​മാ​ണെ​ന്ന വിമർശനമാണ് നേതൃത്വത്തിനുള്ളത്. നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ലും ഇ​തേ ത​ന്ത്ര​മാ​ണ്​ ​ഗോ​പി​നാ​ഥ്​ പ​യ​റ്റി​യ​തെ​ന്നും ഡി.​സി.​സി അ​ദ്ധ്യ​ക്ഷ സ്ഥാ​ന​വും പ​ലത​വ​ണ നി​യ​മ​സ​ഭ സീ​റ്റു​ക​ളും അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കി​യ​താ​ണെ​ന്നും സ്ഥാ​ന​മാ​ന​ത്തി​നാ​യി പാ​ർ​ട്ടി​​യെ വെ​ല്ലു​വി​ളി​ക്കു​ന്ന ശൈ​ലി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഇൗ ​വി​ഭാ​ഗം പ​റ​യു​ന്നു. ഇതിനിടെയാണ് വേണ്ടിവന്നാൽ പിണറായി വിജയന്റെ ചെരുപ്പ് നക്കുമെന്നുള്ള പ്രയോഗം. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തിൽ ഗോപിനാഥിനെ തിരിച്ചുകൊണ്ടുവരാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. പക്ഷേ, ജില്ലയിലെ എ. ഐ ഗ്രൂപ്പുകൾ ഉയർത്തുന്ന എതിർപ്പുകളെ സുധാകരന് മറികടക്കാനാകുമോ എന്നതാണ് അറിയേണ്ടത്. പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി​യി​ലും പ​രി​സ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഗോ​പി​നാ​ഥി​നു​ള്ള സ്വാ​ധീ​ന​വും അ​ദ്ദേ​ഹം വി​ട്ടു​പോ​കു​ന്ന​ത്​ പാ​ർ​ട്ടി​ക്ക്​ ഉ​ണ്ടാ​ക്കു​ന്ന പ്ര​തി​സ​ന്ധി​യും കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം മു​ന്നി​ൽ കാ​ണു​ന്നു​ണ്ട്. പാ​ല​ക്കാ​ട്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലും ഗോ​പി​നാ​ഥി​ന്​ വേ​രു​ക​ളു​ണ്ട്. ​അതുകൊണ്ടുതന്നെ കെ.പി.സി.സിയിൽ ഉയർന്ന പദവി നൽകി ഗോപിയെ കൂടെ നിറുത്താനാണ് ഇപ്പോഴത്തെ നീക്കം. ജില്ലയിലെ കോൺഗ്രസ് എ.ഐ ഗ്രൂപ്പുകൾ സ്വീകരിക്കുന്ന സമീപനമാവും ഇതിൽ നിർണായകമാവുക.

ഇടതുപാളയത്തിലെത്തിക്കാൻ സി.പി.എം

എ.​വി.ഗോ​പി​നാ​ഥി​നെ ഇ​ട​തു പാ​ള​യ​ത്തി​ലെ​ത്തി​ക്കാ​ൻ സി.​പി.​എം നേ​തൃ​ത്വം അ​ണി​യ​റ​യി​ൽ നീ​ക്കം ആ​രം​ഭി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട്​ മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്​ സി.​പി.​എ​മ്മി​ൽ​നി​ന്ന്​ ക്ഷ​ണമു​ണ്ടാ​യി​രു​ന്നു. വി​ശ്വാ​സ്യ​ത​യു​ള്ള നേ​താ​വാ​ണ്​ ഗോ​പി​നാ​ഥ്​ എ​ന്നും ​അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സ്​ വി​ട്ട്​ വ​ന്നാ​ൽ സ്വാ​ഗ​തം ചെ​യ്യു​മെ​ന്നും നി​യ​മ​സ​ഭ തിര​ഞ്ഞെ​ടു​പ്പ്​ വേ​ള​യി​ൽ എ.​കെ. ബാ​ല​ൻ പ​റ​ഞ്ഞി​രു​ന്നു. എ.​കെ.ബാ​ല​നു​മാ​യു​ള്ള​ത്​ വ്യ​ക്തി​ബ​ന്ധം മാ​ത്ര​മാ​ണെ​ന്നും സി.​പി.​എ​മ്മു​മാ​യി യാ​തൊ​രു​വി​ധ ച​ർ​ച്ച​ക​ളും ന​ട​ന്നി​ട്ടി​ല്ലെ​ന്നും ഗോ​പി​നാ​ഥ്​ പ​റ​യു​ന്നു. രാജിക്ക് ശേഷം കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകുർശിയിൽ ചേർന്ന യോഗത്തിൽ സ്വതന്ത്രമായി നിലകൊള്ളാനാണ് തീരുമാനിച്ചത്. തത്കാലം മറ്റേതു രാഷ്ട്രീയപാർട്ടിയിലേക്കും പോകുന്നില്ല. പഞ്ചായത്ത് ഭരണസമിതി അഞ്ചുവർഷം പൂർത്തിയാക്കും. നിലവില രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാൻ പെരിങ്ങോട്ടു കുർശി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും രാഷ്ട്രീയ വിശദീകരണ യോഗം ചേരാനാണ് നീക്കം.

ഗോപിനാഥ് എന്ന നേതാവ്

എ.വി.ഗോപിനാഥ് എന്ന നേതാവിനെക്കുറിച്ച് അറിയുമ്പോഴാണ് മുഖ്യമന്ത്രി പിണറായിയുടെ ചെരിപ്പുനക്കാനും മടിക്കില്ലെന്ന ഗോപിയുടെ പ്രസ്താവന ഏവരെയും ഞെട്ടിക്കുക. സി.പി.എമ്മിന്റെ കോട്ടയായ ആലത്തൂരിൽ നിന്നും ആദ്യമായി വിജയിച്ച കോൺഗ്രസ് നേതാവാണ് എ.വി ഗോപിനാഥ്. ഇ.എം.എസിന്റെ മണ്ഡലമായ ആലത്തൂരിൽ അതിനു മുമ്പോ അതിനുശേഷമോ ഒരു കോൺഗ്രസുകാരൻ വിജയിച്ച് നിയമസഭയിലേക്ക് എത്തിയിട്ടില്ല. 43 വർഷത്തോളം പെരിങ്ങോട്ടുകുറുശി പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച അപൂർവ ചരിത്രത്തിനുടമ കൂടിയാണ് ഗോപിനാഥ്. നെന്മാറയിൽ 2016 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.

രണ്ടു കൊല്ലത്തോളം ഡി.സി.സി പ്രസിഡന്റായിരുന്ന ഗോപി ആദർശത്തിന്റെ പേരിലാണ് സ്ഥാനം രാജിവെച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സതീശൻ പാച്ചേനി 2500 ഓളം വോട്ടിന് പരാജയപ്പെട്ടതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു രാജി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിന് മുമ്പ് ഗോപി കലാപം ഉയർത്തിയിരുന്നു. പാലക്കാട് വിമത ഭീഷണിയുയർത്തിയ അദ്ദേഹത്തെ കെ.സുധാകരനും ഉമ്മൻചാണ്ടിയും നേരിട്ട് വീട്ടിലെത്തിയാണ് അനുനയിപ്പിച്ചത്. അന്ന് സുധാകരൻ പ്രസിഡന്റ് പദം വാഗ്ദാനം ചെയ്തിരുന്നു. ആ വാക്കാണ് ഇപ്പോൾ ലംഘിക്കപ്പെട്ടത്. നിലവിൽ കെ.സി.വേണുഗോപാലിന്റെ നോമിനിയും ഐ ഗ്രൂപ്പുകാരനുമായ എ.തങ്കപ്പനാണ് ഡി.സി.സി. പ്രസിഡന്റ്. രാഷ്ട്രീയ ചുവടുമാറ്റ ചർച്ചകൾ പുരോഗമിക്കുമ്പോൾ ഗോപിനാഥിന്റെ കരുനീക്കങ്ങൾക്ക് കാതോർക്കുകയാണ് പാലക്കാട്ടെ രാഷ്ട്രീയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALAKKADU DIARY, CONGRESS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.