SignIn
Kerala Kaumudi Online
Friday, 19 April 2024 2.26 PM IST

ഡോ.കെ. ലൈലാസിന് സംസ്ഥാന അദ്ധ്യാപക അവാർഡ്

photo

ചേർത്തല: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയകരമായി നടപ്പാക്കുകയും വിദ്യാർത്ഥികൾക്കൊപ്പം പൊതുജനങ്ങൾക്ക് കൂടി പ്രയോജനകരമായ പ്രവർത്തനങ്ങൾ സ്‌കൂളിൽ ആവിഷ്കരിക്കുകയും ചെയ്ത ചേർത്തല സൗത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ ഡോ. കെ. ലൈലാസ് 2021-22 വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡിന് അർഹനായി.

അദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിക്കുന്ന കാലയളവിൽ വിവിധ സ്‌കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങളാണ് അവാർഡിനർഹനാക്കിയത്. സാമ്പത്തിക ശാസ്ത്രത്തിൽ കേരള സർവകലാശാലയിൽ നിന്ന് എം.ഫില്ലും പി.എച്ച്.ഡിയും നേടിയ ഡോ. കെ.ലൈലാസ് സംസ്ഥാനത്ത് ആദ്യമായി ഹയർ സെക്കൻഡറി അദ്ധ്യാപക നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് 2005ൽ സർക്കാർ സർവീസിൽ പ്രവേശിച്ചത്. തിരുവനന്തപുരം ജില്ലയിലെ അരുമാനൂർ എം.വി.എച്ച്.എസ്.എസിൽ 1999 ലായിരുന്നു ആദ്യനിയമനം.

തൃക്കുന്നപ്പുഴ പഞ്ചായത്തിൽ ശ്രീക്കുട്ടന്റെയും വനജാക്ഷിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ മകനാണ്.

ഓൾ ഇന്ത്യാ ടീച്ചേഴ്‌സ് അവാർഡായ 2021 ലെ ഗുരുശ്രേഷ്ഠ അവാർഡ്, റെഡ് ഫോണ്ട് ആൻഡ് സൈക്കോളജിക്കൽ സെന്റർ മധുര നൽകുന്ന ഡോക്ടർ സർവേ പള്ളി രാധാകൃഷ്ണൻ ബെസ്​റ്റ് ടീച്ചർ അവാർഡ്, മികച്ച അദ്ധ്യാപകന് എസ്.കെ.എസ് ഗ്രൂപ്പ് നൽകുന്ന ഗ്ലോബൽ ടീച്ചേഴ്‌സ് അവാർഡ്, ഇന്ത്യാ പ്രൈം ടൈം ടോപ്പ് ഹണ്ട് റിട്ട. പ്രൊഫസേഴ്‌സ് ആൻഡ് ടീച്ചേഴ്‌സ് അവാർഡ് എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ: ഡോ.എസ്. ബിന്ദു (അസി. പ്രൊഫസർ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം), മകൻ: അർജുൻ ലൈലാസ് (ഗവ. എൻജിനിയറിംഗ് കോളേജ്, ബി.ടെക് നാലാം വർഷ വിദ്യാർത്ഥി). സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകളും മുന്നൂറോളം ഗുഡ് സർവീസ് എൻട്രിയും നേടിയിട്ടുള്ള എറണാകുളം എ.സി.പി കെ. ലാൽജി സഹോദരനാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.