SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.07 PM IST

ലക്ഷണമുണ്ടെങ്കിൽ പരിശോധന നടത്തണം

test

ആലപ്പുഴ: പനി, ചുമ, തലവേദന, തൊണ്ടവേദന, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൊവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നേരിയ രോഗലക്ഷണങ്ങൾ ആണെങ്കിൽ പോലും കൊവിഡ് അല്ലെന്ന് ഉറപ്പാക്കിയില്ലെങ്കിൽ രോഗം മറ്റുള്ളവരിലേക്ക് പകരാനിടയാകും. രോഗലക്ഷണങ്ങളോടെ തൊഴിലിടങ്ങളിൽ പോകുന്നതും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതും ഒഴിവാക്കണം. പ്രായമായവർക്കും ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്കും കുട്ടികൾക്കും കൊവിഡ് ബാധ സങ്കീർണമായേക്കാം. രോഗലക്ഷണങ്ങൾ കണ്ടാൽ വീട്ടിലെ മറ്റംഗങ്ങളുമായി ഇടപഴകാതെ റൂം ക്വാറന്റൈനിൽ പോകണം. ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ച് പരിശോധന നടത്തണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.