ഭുവനേശ്വർ: ടൈംസ് ഹയർ എജ്യുക്കേഷന്റെ (ടി.എച്ച്.ഇ) ലോക യൂണിവേഴ്സിറ്റി റാങ്കിംഗിൽ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (കിറ്റ്) കല്പിത സർവകലാശാല വൻകുതിപ്പോടെ മുൻനിരയിലേക്ക്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റാങ്ക് പട്ടികയിൽ 801 - 1000 ശ്രേണിയിലേക്ക് കടന്നിരിക്കുകയാണ് 'കിറ്റ്". 1000 പ്ളസ് നിരയിലായിരുന്നു കഴിഞ്ഞ വർഷം സ്ഥാനം. കിഴക്കൻ ഭാരതത്തിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. കലിംഗയ്ക്കു പുറമെ എൻ.ഐ.ടി റൂർക്കേല, അമൃത വിശ്വവിദ്യാപീഠം, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എന്നിവയാണ് രാജ്യത്ത് 801 - 1000 റാങ്ക് ശ്രേണിയിൽ വരുന്ന മറ്റു സ്ഥാപനങ്ങൾ. ഐ.ഐ.ടി ഭുവനേശ്വർ, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹയർ എഡ്യുക്കേഷൻ എന്നിവ 1000 പ്ലസ് നിരയിലാണുള്ളത്.
17 വർഷം കൊണ്ട് 'കിറ്റ് " സർവകലാശാലയ്ക്ക് ഈ തിളക്കമാർന്ന നേട്ടം കൈവരിക്കാനായതിനു പിന്നിൽ വിദ്യാർത്ഥികളുടെയും ഫാക്കൽറ്റിയുടെയും ആത്മസമർപ്പണമുണ്ടെന്ന് കലിംഗ സ്ഥാപകൻ പ്രൊഫ. അച്യുത സാമന്ത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |