SignIn
Kerala Kaumudi Online
Saturday, 20 April 2024 2.22 AM IST

അദ്ധ്യാപകന് ആദരവുമായി  വിദ്യാർത്ഥികൾ വീട്ടിലെത്തി

lockel
മീഞ്ചന്ത ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ പി.ടി മുഹമ്മദ് മുസ്തഫയെ വിദ്യാർത്ഥികൾ ആദരിച്ചപ്പോൾ

നല്ലളം: പ്രിയപ്പെട്ട അദ്ധ്യാപകനെ ആദരിക്കാൻ വിദ്യാർത്ഥികൾ വീട്ടിലെത്തി. മീഞ്ചന്ത ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കാഴ്ചാപരിമിതിയുള്ള അദ്ധ്യാപകൻ പി.ടി മുഹമ്മദ് മുസ്തഫയെയാണ് ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ നല്ലളം തോട്ടുങ്ങലുള്ള വീട്ടിലെത്തി പൊന്നാടയണിയിച്ചത്. കൊവിഡ് വ്യാപനത്തിൽ വിദ്യാലയങ്ങൾ അടഞ്ഞതോടെ പരീക്ഷ എഴുതാൻ മാത്രമാണ് വിദ്യാർത്ഥികൾ സ്കൂളിലെത്തിയത്. അതിനാൽ അദ്ധ്യാപകരെ കാണാനും യാത്ര പറയാനും അവസരം ലഭിച്ചിരുന്നില്ല. വീട്ടിൽ നടന്ന ആദരിക്കൽ ചടങ്ങ് നിസാർ ഒളവണ്ണ ഉദ്ഘാടനം ചെയ്തു. അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് സംസ്ഥാന പ്രസിഡന്റ് പി.എ അബ്ദുൾ കരീം അദ്ധ്യക്ഷത വഹിച്ചു. എ.അബ്ദുൾ റഹീം , ടി.ജഗദീഷ്, എം.സി സൈദാസ്, കെ.പി ബിന്യാമിൻ, പി.പ്രേംജിത്ത് , എസ്.തൻസീറ, പി.പി മെഹലൂമ ശൈഖ, സി.ദിൽന ശൈഖ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.