കോഴിക്കോട് : മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ പുസ്തകം 'അറിവ് ആധുനികത ജനകീയത ' എം.ടി. വാസുദേവൻ നായർ പ്രകാശനം ചെയ്തു. സർക്കാർ സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി ശക്തിപ്പെടുത്തിയത് രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണെന്ന് എം.ടി അഭിപ്രായപ്പെട്ടു.
കേരള വിദ്യാഭ്യാസ ചരിത്രം, ബദൽ വിദ്യാഭ്യാസ നയങ്ങൾ, പൊതുവിദ്യാഭ്യാസത്തിന്റെ ഡിജിറ്റൽ കുതിപ്പ്, ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം, ഹയർസെക്കൻഡറി വിദ്യാഭ്യാസം, വിദ്യാലയ മാസ്റ്റർ പ്ലാൻ തുടങ്ങിയവയാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. എം.ടി വാസുദേവൻ നായരുടെ വീട്ടിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പുസ്തകം ഏറ്റുവാങ്ങി. മുൻ എം.എൽ.എ എ. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ കോഴിക്കോട് ഡി.പി.സി ഡോ. എ.കെ അബ്ദുൽ ഹക്കീം, തിങ്കൾ ബുക്സ് പ്രസാധകൻ കെ.സുധാകരൻ, പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |